UPDATES

സിനിമാ വാര്‍ത്തകള്‍

ഞങ്ങള്‍ക്ക് ഭയങ്കര ദേഷ്യമുണ്ടായിരുന്നു, ഉയരെ കണ്ടതോടെ ഒരുപാട് ഇഷ്ടമായി; പാര്‍വതിയെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായം പങ്കുവച്ച് തിരക്കഥാകൃത്ത് ബോബി

പാര്‍വതി തീര്‍ച്ചയായും മലയാള സിനിമയില്‍ ഉണ്ടാകേണ്ടൊരാള്‍ ആണ്

വിവാദം ഉണ്ടായ സമയത്ത് ദേഷ്യം തോന്നിയവര്‍ക്ക് പോലും ഉയരെ കണ്ടശേഷം പാര്‍വതിയോട് ഇഷ്ടം കൂടുകയാണ് ചെയ്തതെന്ന് തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ്മാരില്‍ ബോബി പറയുന്നു.അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബോബി ഇക്കാര്യം പറയുന്നത്. വിവാദം ഉണ്ടായപ്പോള്‍ തങ്ങള്‍ക്ക് പാര്‍വതിയോട് ഭയങ്കര ദേഷ്യം തോന്നിയിരുന്നുവെന്നും എന്നാല്‍ ഉയരെ കണ്ടതോടെ പാര്‍വതിയോട് ഒരുപാട് ഇഷ്ടം കൂടുകയാണ് ഉണ്ടായതെന്നുമാണ് സിനിമ കണ്ടു ഞങ്ങളെ വിളിച്ചവരില്‍ പലരും പറഞ്ഞതെന്നായിരുന്നു ബോബിയുടെ വാക്കുകള്‍. സിനിമയുടെ ഒരു മാജിക്ക് ആണ് ഇതെന്നായിരുന്നു പ്രേക്ഷകരുടെ മനോഭാവത്തിലുണ്ടായ മാറ്റത്തെ ബോബി വിലയിരുത്തിയത്.

പാര്‍വതി തങ്ങളുടെ ഏറ്റവും നല്ല സുഹൃത്ത് ആണെന്നും പാര്‍വതിയില്ലാത്ത സിനിമകളുടെ കഥകള്‍ പോലും തങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ബോബി പറഞ്ഞു. ബോബി-സഞ്ജയ് എഴുതിയ നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയില്‍ പാര്‍വതിയുടെ അരങ്ങേറ്റം.

പാര്‍വതിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ അവരുടെ പ്രൊഫഷനുമായി കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ലെന്നും കഴിവുള്ള ഒരു അഭിനേത്രിയെ എന്തിനാണ് മാറ്റിനിര്‍ത്തുന്നതെന്നും ബോബി ചോദിക്കുന്നുണ്ട്. പാര്‍വതി തീര്‍ച്ചയായും മലയാള സിനിമയില്‍ ഉണ്ടാകേണ്ടൊരാള്‍ ആണെന്നാണ് ബോബി പറയുന്നത്. അഭിമുഖത്തിന്റെ പൂര്‍ണ രൂപം വായിക്കാം; ഹീറോകളില്‍ നിന്ന് നമ്മള്‍ പുറത്തുവരണം, പ്രേക്ഷകര്‍ കുറച്ചുകൂടി നല്ല മനുഷ്യനായി തിയേറ്റര്‍ വിട്ടിറങ്ങട്ടെ; ബോബി-സഞ്ജയ്/ അഭിമുഖം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍