UPDATES

സിനിമാ വാര്‍ത്തകള്‍

ആകാംക്ഷയുടെ മണിക്കൂറുകള്‍, ഒടുവില്‍ അമലാ പോളിന്റെ വിവാദചിത്രം ആടൈ പ്രദര്‍ശനത്തിനെത്തിയത് വൈകുന്നേരത്തെ ഷോയ്ക്ക്; ‘കാമിനി’ ഞെട്ടിച്ചെന്ന് പ്രേക്ഷകരുടെ ആദ്യ പ്രതികരണം

ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആടൈ വിലക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത് വന്നിരുന്നു.

അപ്രതീക്ഷിതമായുണ്ടായ റീലിസ് പ്രതിസന്ധികള്‍ക്കൊടുവില്‍ അമല പോള്‍ ചിത്രം ആടൈ തിയേറ്ററുകളിലെത്തി. തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കീ ഡെലിവറി മെസേജ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ചിത്രത്തിന്റെ നൂണ്‍, മാറ്റിനി ഷോകള്‍ റദ്ദാക്കിയിരുന്നത്. ഇതേതുടര്‍ന്ന് ആരാധകര്‍ നിരാശയിലായിരുന്നു. വേള്‍ഡ് വൈഡ് റിലീസ് ആയി നേരത്തേ നിശ്ചയിച്ചിരുന്ന എഴുനൂറിലധികം സ്‌ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍ അടക്കമുള്ളവര്‍ ഇന്നലെ ട്വിറ്ററിലൂടെ അറിയിച്ചു. പുതിയ പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

‘എല്ലാ ശാപവാക്കുകളും ലൈംഗികാധിക്ഷേപങ്ങളും സ്വഭാവഹത്യയും സ്ത്രീവിരുദ്ധതയും കെഡിഎം പ്രതിസന്ധിയും മറികടന്ന് എഴുനൂറിലേറെ തീയേറ്ററുകളില്‍’ എന്നാണ് പുതിയ പോസ്റ്ററിലെ പരസ്യ വാചകം. നിങ്ങളുടെ കാത്തിരിപ്പിന് അര്‍ഥമുണ്ടാവുമെന്നാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തുകൊണ്ട് അമല പോള്‍ ട്വിറ്ററില്‍ കുറിച്ചത്.

ചിത്രത്തില്‍ ‘കാമിനി’ എന്ന കഥാപാത്രമായാണ് അമല എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുളള ‘ആടൈ’ രത്‌നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആടൈ വിലക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ നേതാവും സാമൂഹിക പ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി രംഗത്ത് വന്നിരുന്നു. അന്യ സംസ്ഥാനക്കാരിയായ അമലക്ക് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും, പണം മാത്രമാണ് അമല ലക്ഷ്യം വെക്കുന്നതെന്നുമായിരുന്നു രാജേശ്വരിയുടെ ആരോപണം.

ചിത്രത്തിന് തിയേറ്ററുകളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമല പോള്‍ മികച്ച അഭിനയമാണ് ചിത്രത്തില്‍ കാഴ്ച്ച വെച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നത്. നല്ല ചര്‍ച്ചകള്‍ക്ക് ഈ സിനിമ വഴിതെളിക്കുമെന്നും, ശക്തമായ കഥാപാത്രവും, കഥയും ചിത്രം ഞെട്ടിക്കുന്നത്, എ സര്‍ട്ടിഫീക്കറ്റ് പഠമാണിതെങ്കിലും അശ്ലീല പരമായതൊന്നും ഇതിലില്ല തുടങ്ങിയ അഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് ഉണ്ടായിരിക്കുന്നത്.

ശങ്കറിനൊപ്പം ഇന്ത്യന്‍ 2, എ ആര്‍ റഹ്മാനൊപ്പം തലൈവന്‍ ഇരിക്കിട്രാന്‍; കമല്‍ ഹാസന്റെ വമ്പന്‍ തിരിച്ചുവരവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍