UPDATES

സിനിമാ വാര്‍ത്തകള്‍

ഓരോ ദിവസവും രണ്ടര മണിക്കൂര്‍ മേക്കപ്പിന് ശേഷമാണ് ദീപിക പദുക്കോണ്‍ മാലതിയായി മാറിയത്; ഷൂട്ടിങ് അനുഭവവുമായി സംവിധായിക

സ്‌ക്രീനില്‍ ദീപികയെ കാണുമ്പോള്‍ ആ കണ്ണുകളിലും മുഖത്തും ലക്ഷ്മിയുടെ സാമിപ്യംകൂടി തനിക്കനുഭവിക്കാന്‍ കഴിഞ്ഞുവെന്നും മേഘ്‌ന ഗുല്‍സാര്‍

ദീപിക പദുക്കോണ്‍ ലക്ഷ്മിയായിട്ട് 43 ദിവസം കഴിഞ്ഞിരിക്കുന്നു. ചാപാക് എന്ന സിനിമയ്ക്കുവേണ്ടിയാണ് ആസിഡ് ആക്രമണം നേരിട്ട ലക്ഷമി അഗര്‍വാളായി ദീപിക അഭിനയിക്കുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മിയെ മാലതി എന്ന പേരിലാണ് ദീപിക സ്‌ക്രീനിലെത്തിക്കുന്നത്.

സംവിധായിക മേഘ്‌ന ഗുല്‍സാര്‍ പറയുന്നത് ലക്ഷ്മി തന്നെയാണ് ദീപിക എന്നാണ്. സ്‌ക്രീനില്‍ ദീപികയെ കാണുമ്പോള്‍ ആ കണ്ണുകളിലും മുഖത്തും ലക്ഷ്മിയുടെ സാമിപ്യംകൂടി തനിക്കനുഭവിക്കാന്‍ കഴിഞ്ഞുവെന്നും മേഘ്‌ന ഗുല്‍സാര്‍ പറയുന്നു.

മുന്‍നിരയില്‍ നിലനില്‍ക്കുന്ന നടി ആസിഡ് ആക്രമണത്തെ അതിജീവിച്ച കഥാപാത്രമായി അഭിനയിക്കുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. ഓരോ ദിവസവും മേക്കപ്പിനായിമാത്രം രണ്ടര മണിക്കൂറോളം കണ്ണാടിക്ക് മുന്‍പില്‍ ഇരിക്കണമായിരുന്നു. മാലതി എന്ന കലാപാത്രത്തിന്റെ പൂര്‍ണ്ണ വിജയത്തിന് കാരണം മേക്കപ്പ് ഡിസൈനേഴ്‌സാണ്. അവരാണ് ദീപികയെ പൂര്‍ണ്ണമായും ലക്ഷ്മിയാക്കിമാറ്റിയിരിക്കുന്നത്.

ദീപികയുടെ മുഖത്ത് ലക്ഷ്മിയെ കൊണ്ടുവരുവാന്‍ ശ്രമിക്കുകയല്ല ഈ ചിത്രമെന്നും മറിച്ച് ദീപികയില്‍ ലക്ഷ്മിയെ കാണാന്‍ കഴിയുന്ന സാഹചര്യമാണ് സിനിമ ഒരുക്കുന്നതെന്നും മേഘ്‌ന ഗുല്‍സാര്‍ പറയുന്നു. ലക്ഷമി അഗര്‍വാളിന്റെ മാത്രം കഥയല്ല ഇതെന്നും ഇന്ത്യയില്‍ തുടര്‍ച്ചയായി നടക്കുന്ന ആസിഡ് ആക്രമണങ്ങളിലേക്ക് കടന്നുചെല്ലാനുള്ള ശ്രമമാണിതെന്നും, സാമൂഹിക മാനോഭാവത്തില്‍ മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചുകൊണ്ട് സിനിമയില്‍ പലതും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മേഘ്‌ന ഗുല്‍സാര്‍ പറയുന്നു.

പാര്‍വ്വതിയുടെയും റിമയുടെയും പൊളിറ്റിക്കൽ ജാഗ്രത ഷീലയില്‍ പ്രതീക്ഷിക്കരുത്; കടുത്ത വിമര്‍ശനവുമായി ശാരദക്കുട്ടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍