UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപ് ചിത്രം പ്രൊഫ. ഡിങ്കന്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും അഞ്ച് കോടി വേണം

20കോടിയോളം ചിലവായ ചിത്രത്തിന്റെ എഴുപത് ശതമാനം ജോലികള്‍ പൂര്‍ത്തിയായി

ദിലീപ് ചിത്രമായ പ്രൊഫ. ഡിങ്കന്‍ പൂര്‍ത്തിയാക്കാന്‍ ഇനിയും അഞ്ച് കോടി രൂപ ചെലവഴിക്കണം. ക്യാമറാമാന്‍ രാമചന്ദ്രബാബു സനല്‍ തോട്ടത്തിനുവേണ്ടി സംവിധാനം ചെയ്യുന്ന ത്രിമാന ചിത്രമാണ് പ്രൊഫ. ഡിങ്കന്‍. 20കോടിയോളം ചിലവായ ചിത്രത്തിന്റെ എഴുപത് ശതമാനം ജോലികള്‍ പൂര്‍ത്തിയായി. കൊച്ചി,തിരുവനന്തപുരം,തായ്‌ലാന്റ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. ചിത്രം പൂജ അവധിക്കാലത്ത് റിലീസ് ചെയ്യും.

ദിലീപിപ്പോള്‍ തമീര്‍സിന്റെ ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ്. ഈ ചിത്രത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. റാഫിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഒരു മാജിക്കുകാരന്റെ വേഷമാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ. നമിത പ്രമോദ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

ആയുധങ്ങളുമായെത്തിയ അക്രമികളെ വിരട്ടിയോടിച്ച് വൃദ്ധദമ്പതികള്‍-വീഡിയോ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍