UPDATES

സിനിമാ വാര്‍ത്തകള്‍

‘പ്രതി പൂവന്‍ കോഴിയില്‍’ മഞ്ജുവാര്യറും ജോജുവും

കായംകുളം കൊച്ചുണ്ണിക്ക്‌ശേഷം റോഷന്‍ ആഡ്രൂസും ഗോകുലം ഗോപാലനും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.

മഞ്ജുവാര്യറേയും ജോജുവിനേയും പ്രധാന കഥാപാത്രങ്ങളാക്കി റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രം ഒരുങ്ങുന്നു. ഉണ്ണി ആറാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഉണ്ണി ആറിന്റെ ‘പ്രതി പൂവന്‍ കോഴിയാണ് ‘ എന്ന നോവലാണ് അതേ പേരില്‍തന്നെ സിനിമയാവുന്നത്. ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം മഞ്ജുവാര്യറിനെ നായികയാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. കായംകുളം കൊച്ചുണ്ണിക്ക്‌ശേഷം റോഷന്‍ ആഡ്രൂസും ഗോകുലം ഗോപാലനും ഒന്നിക്കുന്ന ചിത്രംകൂടിയാണിത്.

അനുശ്രീ, സൈജു കുറുപ്പ്, അലന്‍സിയര്‍, എസ് പി ശ്രീകുമാര്‍, ഗ്രേസ് ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം ഗോപീ സുന്ദര്‍ നിര്‍വ്വഹിക്കുന്നു.

കൊ-പ്രൊഡ്യൂസര്‍: വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍; എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി, സുധാകര്‍ ചെറുകുറു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സിദ്ദു പനയ്ക്കല്‍, കല: ജ്യോതിഷ് ശങ്കര്‍, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണ, സ്റ്റില്‍സ്: ദിനേശ് ചെന്നൈ, പരസ്യകല:തോട്ട് സ്റ്റേഷന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: എല്‍ദോ ശെല്‍വരാജ്, രാധാകൃഷ്ണന്‍ ചേലേരി; വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്.

“അച്ഛന്‍ ഒരു സവര്‍ണനായിരുന്നെങ്കില്‍ സ്മൃതിമണ്ഡപങ്ങളുയര്‍ന്നേനെ”; വൈക്കം സത്യഗ്രഹ നായകനായ ആമചാടി തേവനെ മറക്കുക മാത്രമല്ല, ആ പുലയ നേതാവിന്റെ കല്ലറയും മണ്ണും കയ്യേറുക കൂടി ചെയ്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍