UPDATES

സിനിമാ വാര്‍ത്തകള്‍

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ടൊവിനോയുടെ പ്രേതകഥ ഒരുങ്ങുന്നു

ടൊവിനോയുടെ പുതിയ സിനിമയായ 563 സെന്റ് ചാര്‍ളീസ് സ്ട്രീറ്റ് തുടക്കം കുറിച്ചിരിക്കുകയാണ്. ടൊവിനോയുടെ സിനിമ ജീവിതത്തിലെ ആദ്യത്തെ ക്രോസ്ഓവര്‍ മൂവിയാണിത്.

ഈ വര്‍ഷമിറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുകയും, പ്രശംസ നേടുകയും ചെയ്ത നടന്‍ ടൊവിനോ തോമസാണ്. ടൊവിനോയുടെ പുതിയ സിനിമയായ 563 സെന്റ് ചാര്‍ളീസ് സ്ട്രീറ്റ് തുടക്കം കുറിച്ചിരിക്കുകയാണ്. ടൊവിനോയുടെ സിനിമ ജീവിതത്തിലെ ആദ്യത്തെ ക്രോസ്ഓവര്‍ മൂവിയാണിത്.

ഈ ഹൊറര്‍ ട്രയിലര്‍ ഡയറക്ട് ചെയ്യുന്നത് റോണി റോയ് ആണ്. മുന്‍പ് മണ്‍സൂണ്‍ മാംഗോസ്, പത്ത് കല്‍പ്പനകള്‍ തുടങ്ങിയ സിനിമകളില്‍ റോണി പങ്കാളിയായിട്ടുണ്ട്. 563 സെന്റ് ചാര്‍ളീസ് സ്ട്രീറ്റ് എന്ന സിനിമ യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയിട്ടുള്ള കഥയാണ്. മാര്‍ച്ച് 2020 ലേക്കാണ് സിനിമ തീരുമാനിച്ചിരിക്കുന്നത്. മറ്റ് അഭിനേതാക്കളെ നിശ്ചയിച്ചിട്ടില്ല.

ക്യാനഡയില്‍വെച്ച് സിനിമ ഷൂട്ട് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും ഹോളിവുഡ് സിനിമകളോട് ഇതിന് സാദൃശ്യമുണ്ടെന്നും സംവിധായകന്‍ പറയുന്നു. സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത് ജെയിന്‍ ആണ്.

കങ്കണ മാപ്പ് പറയുന്നത് വരെ ബഹിഷ്‌കരണം: എന്റര്‍ടെയ്ന്‍മെന്റ് ജേണലിസ്റ്റ്‌സ് ഗില്‍ഡിന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയുടെ പിന്തുണ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍