UPDATES

സിനിമാ വാര്‍ത്തകള്‍

നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ കേജ്രിവാളിനെക്കുറിച്ചുള്ള ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുടങ്ങിയവരെ കുറിച്ചുള്ള പരമാര്‍ശങ്ങള്‍ ഡോക്യൂമെന്ററിയിലുണ്ടെന്നാണ് വിവരം

നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെക്കുറിച്ചുള്ള ‘സാധാരണകാരന്‍’ (ആന്‍ ഇന്‍സിഗ്നിഫിക്കന്റ് മാന്‍) എന്ന ഡോക്യുമെന്ററിക്ക് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കി. വിനയ് ശുക്ലയും ഖുശ്ബു റാങ്കയും സംവിധാനം ചെയ്ത ഡോക്യൂമെന്ററി ആറുമാസത്തിലേറെയായി സെന്‍സര്‍ബോര്‍ഡിന്റെ അനുമതിക്കായി കാത്തിരിക്കുന്നത്. പഹലാജ് നിഹാല്‍ലിനി സെന്‍സര്‍ബോര്‍ഡ് ചുമതല വഹിച്ചിരുന്ന സമയത്ത് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഡോക്യൂമെന്ററി സര്‍ട്ടിഫിക്കറ്റിനായി നല്‍കിയത്.

ബിജെപിയെ കുറിച്ചുള്ളതും കോണ്‍ഗ്രസിനെ കുറിച്ചുള്ളതുമായ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു നിഹാല്‍ലിനിയുടെ നിര്‍ദ്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് തുടങ്ങിയവരെ കുറിച്ചുള്ള പരമാര്‍ശങ്ങള്‍ ഡോക്യൂമെന്ററിയിലുണ്ടെന്നാണ് വിവരം. ഇതാണ് ഡോക്യൂമെന്റി പ്രദര്‍ശിപ്പിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാതെന്നും പറയുന്നു.

നിഹാല്‍ലിനിക്ക് പകരം പ്രസൂണ്‍ ജോഷി സെന്‍സര്‍ബോര്‍ഡ് ചുമതലയേറ്റത്താണ് ഡോക്യൂമെന്റിക്ക് അനുമതി നല്‍കിയത്. ഡോക്യൂമെന്ററിയിലെ ഒരു ഭാഗവും നീക്കം ചെയ്യേണ്ടെന്നും പരമാര്‍ശിക്കുന്ന പേരുകള്‍ നിശ്ശബ്ദമാക്കേണ്ടന്നും സെന്‍സര്‍ബോര്‍ഡ് തീരുമാനിച്ചു. ഡോക്യൂമെന്ററിയുടെ ടീസര്‍ അണിയറക്കാര്‍ പുറത്തിുവിട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍