UPDATES

വീഡിയോ

ഏതു ഭാഷയും ഇവിടെ ഭദ്രം ; തെലുങ്ക് താരങ്ങളെ പോലും അമ്പരിപ്പിച്ച് മമ്മൂട്ടിയുടെ ‘യാത്ര’ ഡബ്ബിങ് വിഡിയോ

നിങ്ങള്‍ ഒരു ഇതിഹാസം തന്നെ. ചെയ്യുന്ന കലയിലെ മാസ്റ്ററും. നന്ദി മമ്മൂട്ടി ഗരു…’ സംവിധായകന്‍ കുറിച്ചു.

മമ്മൂട്ടിയുടെ പ്രദർശനത്തിനൊരുങ്ങുന്ന തെലുങ്ക് ചിത്രമാണ് യാത്ര. ഇതിനോടകം തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. ഇപ്പോൾ മമ്മൂട്ടിയുടെ തെലുങ്ക് ഡബ്ബിങ് മെയ്ക്കിങ്ങ് വിഡിയോയാണ് വൈറലാകുന്നത്.

ഏതു ഭാഷയും തനിക്ക് വഴങ്ങുമെന്ന് പണ്ടേ തെളിയിച്ച നടനാണ് മമ്മൂട്ടി. തെലുങ്കിൽ പരിജ്ഞാനമുള്ളവരെപ്പോലും അമ്പരപ്പിക്കുന്നതാണ് മമ്മൂട്ടിയുടെ ഡബ്ബിങ്ങ്. മമ്മൂട്ടിയെന്നാല്‍ ശബ്ദങ്ങളുടെ യാത്രയെന്ന മുഖവുരയോടെയാണ് സംവിധായകന്‍ ഈ വീഡിയോ പുറത്തുവിട്ടത്.

‘മണിക്കൂറുകളും ദിവസങ്ങളും നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് ഈ പൂര്‍ണത പിറക്കുന്നത്. പറഞ്ഞതുപോലെ അഭിനയ പ്രകടനത്തിന്റെ പാതിയും സംഭാഷണം എങ്ങനെ പറയുന്നു എന്നതുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും തിരിച്ചറിയുന്നു. നിങ്ങള്‍ ഒരു ഇതിഹാസം തന്നെ. ചെയ്യുന്ന കലയിലെ മാസ്റ്ററും. നന്ദി മമ്മൂട്ടി ഗരു…’ സംവിധായകന്‍ കുറിച്ചു.
ഡബ്ബിങ് മേക്കിങ് വീഡിയോക്ക് തെലുങ്ക് പ്രേക്ഷകരുടെയും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിരവധി കമ്മന്റുകളാണ് യൂട്യൂബിൽ മമ്മൂട്ടിയുടെ പ്രകടനത്തിനെ പ്രശംസിച്ചു കൊണ്ട് വന്നിട്ടുള്ളത്.

അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമാക്കി മഹി വി.രാഘവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് യാത്ര. തെലുങ്കില്‍ ഒരുങ്ങുന്ന ചിത്രം തമിഴ്, മലയാളം ഭാഷകളില്‍ ഡബ്ബ് ചെയ്തു എത്തും. രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ മൂന്നാമത്തെ തെലുങ്ക് ചിത്രമാണ് യാത്ര. 1992 ല്‍ കെ. വിശ്വനാഥന്‍ സംവിധാനം ചെയ്ത സ്വാതി കിരണമാണ് മമ്മൂട്ടിയുടെ ആദ്യ തെലുങ്ക് ചിത്രം. 1998 ല്‍ പുറത്തിറങ്ങിയ റെയില്‍വേ കൂലിയിലും മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈഎസ്ആറിന്റെ മൂന്നു മാസം നീണ്ട പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സാണ്. പ്രമുഖ നര്‍ത്തകി ആശ്രിത വൈമുഗതി ആണ് വൈഎസ് ആറിന്റെ ഭാര്യ വേഷത്തില്‍ എത്തുക. ഭൂമിക ചൗളയാണ് വൈഎസ്ആറിന്റെ മകളുടെ വേഷത്തില്‍ എത്തുന്നത്. ഫെബ്രുവരി 8ന് ചിത്രം തിയേറ്ററുകളിലെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍