UPDATES

വീഡിയോ

പതിനെട്ടാം പടിക്ക് അരികില്‍ പാടി അഭിനയിക്കുന്ന നടി ജയശ്രീ/ വീഡിയോ

ചിത്രീകരണാനുമതിക്കായി ദേവസ്വം ബോർഡ് 7500 രൂപയും വാങ്ങി. വിജയകാന്ത്, പ്രഭു, സുധ ചന്ദ്രന്‍, ജയശ്രീ തുടങ്ങിയവര്‍ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് കെ ശങ്കര്‍ ആണ്.

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ചൂട് പിടിച്ചിരിക്കുകയാണ്. 1986ൽ ഇറങ്ങിയ ‘നമ്പിനാൽ കെടുവതില്ലൈ’ എന്ന തമിഴ് ചിത്രത്തിൽ യുവതിയായ നായിക (ജയശ്രീ) പതിനെട്ടാം പടിയിൽ ഇരുന്ന് പാട്ടു പാടുന്ന രംഗം ഉണ്ടായിരുന്നു. ചിത്രീകരണാനുമതിക്കായി ദേവസ്വം ബോർഡ് 7500 രൂപയും വാങ്ങി.

തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന ഗോസിപ്പ് പത്രം, ‘പതിനെട്ടാം പടിക്ക് കീഴെ പതിനെട്ടുകാരിയുടെ മാദക നൃത്തം’ എന്ന തലക്കെട്ടിലാണ് ജയശ്രീയും സുധ ചന്ദ്രനും അടക്കമുള്ള നടിമാര്‍ സന്നിധാനത്ത് എത്തിയതിനെ തനിനിറം അവതരിപ്പച്ചത്. വിജയകാന്ത്, പ്രഭു, സുധ ചന്ദ്രന്‍, ജയശ്രീ തുടങ്ങിയവര്‍ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് കെ ശങ്കര്‍ ആണ്. എംഎസ് വിശ്വനാഥനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. നിരീശ്വരവാദിയായ യുവാവ് താന്‍ വലിയ ദൈവഭക്തനാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ വിവാഹം കഴിക്കുന്ന കഥയാണ് നമ്പിനാല്‍ കെടുവതില്ലൈ പറഞ്ഞത്.

വീഡിയോ കാണാം:

ശബരിമല വിധി ഒരു മുന്നറിയിപ്പാണ്; ജീർണത ബാധിച്ച ക്രിസ്ത്യൻ, മുസ്‌ലിം മത വൈതാളികര്‍ക്കും

തുടക്കമിട്ടത് 90-കളില്‍ സുപ്രീം കോടതിയില്‍ എത്തിയ ഒരു കത്ത്; വിവാദങ്ങള്‍ ശബരിമലയിറങ്ങുമോ?

ശബരിമല ഒരു ‘പ്രത്യേക മത ഉപശാഖ’ അല്ല; സ്ത്രീ പ്രവേശനം എതിര്‍ത്തവര്‍ മലയിറങ്ങിയതിങ്ങനെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍