UPDATES

സിനിമാ വാര്‍ത്തകള്‍

വിജയ് ചിത്രം ‘സര്‍ക്കാര്‍’ന് കേരളത്തിലെ വിതരണാവകാശം 7.5 കോടി

ദീപാവലിക്ക് റിലീസിന് എത്തിക്കാന്‍ ശ്രമിക്കുന്ന ‘സര്‍ക്കാര്‍’ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ്.

എ.ആര്‍. മുരുകദാസിന്റെ വിജയ് ചിത്രം ‘സര്‍ക്കാര്‍’ന് കേരളത്തിലെ വിതരണാവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്. സണ്‍ഡേ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം 7.5 കോടിക്കാണ് വാള്‍മാര്‍ട്ട് ഫിലിംസ് സ്വന്തമാക്കിയത്. തിങ്കളാഴ്ച ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടു.

ദീപാവലിക്ക് റിലീസിന് എത്തിക്കാന്‍ ശ്രമിക്കുന്ന ‘സര്‍ക്കാര്‍’ രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷന്‍ ചിത്രമാണ്. കീര്‍ത്തി സുരേഷും വരലക്ഷ്മി ശരത്ത് കുമാറും നായികന്മാരാകുന്ന ചിത്രത്തിന്റെ ക്യാമറ ഗിരീഷ് ഗംഗാധരനാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍