UPDATES

സിനിമ

മോഹന്‍ലാലും മമ്മൂട്ടിയുമുള്‍പ്പടെയുള്ളവര്‍ക്ക് വിലക്കിയതില്‍ പങ്കുണ്ട്; എന്റെ കരിയര്‍ ഇവര്‍ നശിപ്പിച്ചു: വിനയന്‍

കഥയെഴുതാന്‍ ഇരിക്കുമ്പോള്‍ പത്ത് നായകള്‍ക്ക് ഒരുമിച്ചിരുന്നു കുരച്ചാല്‍ നമുക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുമോ? എനിക്ക് സംഭവിച്ചത് അതാണ്

തനിക്ക് അനുകൂലമായി വന്ന കോംപറ്റീഷന്‍ കമ്മീഷന്റെ വിധിക്കെതിരെ ഹര്‍ജി നല്‍കുമെന്ന അമ്മ, ഫെഫ്ക അംഗങ്ങളുടെ നിലപാടിനെതിരെയും മലയാള സിനിമയിലെ സൂപ്പര്‍താരങ്ങള്‍ക്കെതിരെയും സംവിധായകന്‍ വിനയന്‍. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിനയന്‍ തന്റെ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

‘എന്നെ വിലക്കിയിട്ടില്ലെന്നാണ് അമ്മയും ഫെഫ്കയും പറയുന്നത്. എന്നാല്‍ കമ്മീഷന്‍ ഇതിന്റെയെല്ലാം തെളിവെടുത്ത് ഉണ്ണികൃഷ്ണനും സിബിമലയിലും ഇന്നസെന്റും അടക്കമുള്ളവര്‍ക്ക് പിഴയിട്ടിരിക്കുകയാണ്. അവര്‍ പിഴയടച്ചാല്‍ എന്നെ വിലക്കിയെന്നാണ് അര്‍ഥം. ഇത് കാരണം ഇവരെല്ലാം കുടുങ്ങിയിരിക്കുകയാണ്. അതാണ് ഹര്‍ജി കൊടുക്കാന്‍ പോകുന്നത്.

എന്റെ കരിയര്‍ നശിപ്പിച്ചത് ഇവരാണ്. ഇപ്പോള്‍ രക്ഷപ്പെട്ടിരിക്കുന്നത് സൂപ്പര്‍താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ദീലിപുമുള്‍പ്പടെയുള്ളവരാണ്. മോഹന്‍ലാല്‍ അറിയാതെ എങ്ങനെയാണ് അമ്മ സെക്രട്ടറി ഇടവേള ബാബു പ്രവര്‍ത്തിക്കുന്നത്. ഈ സൂപ്പര്‍താരങ്ങള്‍ക്കെല്ലാം എന്നെ വിലക്കിയതില്‍ പങ്കുണ്ട്.
ഇവരുടെയെല്ലാം പ്രവര്‍ത്തികള്‍ കാരണം ഞാന്‍ മാനസികമായി തളര്‍ന്നു. എന്റെ ജോലിയെ അവര്‍ തടസ്സപ്പെടുത്തി. കഥയെഴുതാന്‍ ഇരിക്കുമ്പോള്‍ പത്ത് നായകള്‍ക്ക് ഒരുമിച്ചിരുന്നു കുരച്ചാല്‍ നമുക്ക് ജോലിയില്‍ ശ്രദ്ധിക്കാന്‍ കഴിയുമോ? എനിക്ക് സംഭവിച്ചത് അതാണ്.

മനോരമ ന്യൂസിന്റെ വിനയനുമായുള്ള അഭിമുഖം/ വീഡിയോ

തനിക്കെതിരെ അപ്രഖ്യാപിത വിലക്കുണ്ടെന്നും തന്റെ സിനിമകളുമായി സഹകരിക്കരുതെന്ന് അഭിനേതാക്കളോടും സാങ്കേതികപ്രവര്‍ത്തകരോടും സിനിമ സംഘടനയായ അമ്മയും ഫെഫ്ക്കയും നിര്‍ബന്ധിക്കുകയാണെന്നും കാട്ടി വിനയന്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ പരാതി നല്‍കിയിരുന്നു. ഇതെ തുടര്‍ന്ന് കമ്മീഷന്‍ സംഘടനകള്‍ക്കും പ്രതിനിധികള്‍ക്കും് പിഴയിട്ടിരുന്നു.’

കോര്‍പറേറ്റ് രംഗത്തും തൊഴില്‍ രംഗത്തുമുള്ള അനീതിക്കെതിരെ പ്രവര്‍ത്തിക്കുന്നതാണ് കോംപറ്റീഷന്‍ കമ്മീഷന്‍. കമ്മീഷന്‍ അമ്മയ്ക്ക് നാല് ലക്ഷം രൂപയും ഫെഫ്കയ്ക്ക് 85594 രൂപയും ഡയറക്ടേഴ്‌സ് യൂണിയന്‍ 386,354 രൂപയും, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ 56661 രൂപയുമാണ് പിഴയിട്ടിരിക്കുന്നത്. കൂടാതെ ഇന്നസെന്റിന് 51478 രൂപയും, ഇടവേള ബാബു 199,113 രൂപയും സിബി മലയില്‍ 66,356 രൂപയും ബി ഉണ്ണികൃഷ്ണന്‍ 32,026 രൂപയും, കെ മോഹനന്‍ 27,737 രൂപയുമാണ് പിഴ അടക്കേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍