UPDATES

സോഷ്യൽ വയർ

‘ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്നും സൂപ്പർ ഹിറ്റ് സിനിമയുടെ തിരക്കഥാകൃത്തിലേക്ക് അച്ഛനെ കൊണ്ട് വന്നതിന് നന്ദി’: വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റ്

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ പ്രകാശന്‍. 2002ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്ആയിരുന്നു ഇരുവരും അവസാനം കൈകോര്‍ത്ത സംരംഭം.

എക്കാലത്തെയും മികച്ച ഹിറ്റുകളായ സന്മനസ്സുള്ളവര്‍ക്ക് സമാധാനം, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്,പട്ടണ പ്രവേശം,നാടോടിക്കാറ്റ്, വരവേല്‍പ്പ്,സന്ദേശം,തലയണമന്ത്രം എന്നീ ചിത്രങ്ങള്‍ ഒരു മലയാളിക്കും മറക്കാനാകില്ല .കഥ, തിരക്കഥ, സംഭാഷണം ശ്രീനിവാസന്‍, സംവിധാനം സത്യന്‍ അന്തിക്കാട് ,ഈ കൂട്ടുകെട്ടില്‍ വന്ന ചിത്രങ്ങള്‍ എല്ലാം ഒരേപോലെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്.മലയാളത്തിന്റെ ഈ അഭിമാന കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ചു വന്നപ്പോഴും പ്രതീക്ഷകള്‍ തെറ്റിയില്ല. ഞാന്‍ പ്രകാശന്‍ തീയറ്ററുകളില്‍ വന്‍ തരംഗമാകുന്നു.

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഞാന്‍ പ്രകാശന്‍. 2002ല്‍ പുറത്തിറങ്ങിയ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്ആയിരുന്നു ഇരുവരും അവസാനം കൈകോര്‍ത്ത സംരംഭം. ഞാന്‍ പ്രകാശന്റെ വിജയത്തില്‍ സന്തോഷമറിയിച്ചും സത്യന്‍ അന്തിക്കാടിന് നന്ദി പറഞ്ഞും വിനീത് ശ്രീനിവാസന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു.

സത്യന്‍ അങ്കിള്‍, വീണ്ടും എന്റെ അച്ഛനില്‍ നിന്ന് ഏറ്റവും മികച്ചതിനെ പുറത്ത് കൊണ്ടുവന്നതിന് നന്ദി. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് അദ്ദേഹം ഡിസ്ചാര്‍ജ് ആയ ദിവസം മുതല്‍ അദ്ദേഹത്തെ ശ്രദ്ധയോടെ പരിപാലിച്ചതിന് നന്ദി. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിന് വേണ്ടി ഞാന്‍ പ്രാര്‍ഥിച്ചിരുന്നു. ആ പ്രാര്‍ഥനകള്‍ ഫലം കണ്ടതിന് ഇപ്പോള്‍ ദൈവത്തോട് നന്ദി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍