UPDATES

സിനിമാ വാര്‍ത്തകള്‍

ഗജ നാശം വിതച്ച തമിഴ്‌നാട്ടിലെ കരകവയല്‍ ഗ്രാമം ഏറ്റെടുത്ത് വിശാല്‍

ഗജ ചുഴലിക്കാറ്റില്‍ ഏറ്റവുമധികം നാശം വിതച്ച പ്രദേശമാണ് കരകവയല്‍

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ച ഗജ ചുഴലിക്കാറ്റില്‍ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി മാതൃകയാവുകയാണ് തമിഴ് സിനിമാ ലോകം. ദുരിതത്തിലായ തമിഴ് ജനതയെ കൈപിടിച്ചുയര്‍ത്താന്‍ ട്വീറ്ററില്‍ സേവ് ഡെല്‍റ്റാ ക്യാപെയിനുമായി തമിഴ് സിനിമാ ലോകം മുന്നിട്ടിറങ്ങിയിരുന്നു. ക്യാപെയിന് പിന്തുണ നല്‍കി സിനിമാ ലോകത്ത് നിന്ന് തന്നെ നിരവധി പേരാണ് രംഗത്ത് വരുന്നത്.

ഏറ്റവും ഒടുവില്‍ തഞ്ചാവൂരിനടുത്ത് ഗ്രാമം പുനര്‍നിര്‍മ്മാണത്തിനായി ഏറ്റെടുത്ത് തമിഴ് നടന്‍ വിശാല്‍ രംഗത്തു വന്നിരിക്കുന്നു. തഞ്ചാവൂരിനടുത്ത കരകവയല്‍ എന്ന ഗ്രാമമാണ് താരം പുനര്‍നിര്‍മാണത്തിനായി ഏറ്റെടുത്തത്. ഗജ ചുഴലിക്കാറ്റില്‍ ഏറ്റവുമധികം നാശം വിതച്ച പ്രദേശമാണ് കരകവയല്‍. കരകവയല്‍ ഗ്രാമം പഴയെ പോലെ തന്നെ മുഴുവനായും പുനര്‍നിര്‍മിക്കുമെന്ന് താരം ട്വിറ്ററിലൂടെയാണ് വാഗ്ദാനം അറിയിച്ചത്. സണ്ടക്കോഴിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ വിശാല്‍ നിലവില്‍ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റും നടികര്‍ സംഘം സെക്രട്ടറിയുമാണ്.

കഴിഞ്ഞ ആഴ്ച ദുരിതത്തിലായവര്‍ക്ക് സഹായഹസ്തവുമായി വിജയ് സേതുപതി രംഗത്തു വന്നിരുന്നു. 25 ലക്ഷം രൂപയാണ് താരം വാഗ്ദാനം ചെയ്തത്. നേരത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ് സിനിമാ രംഗത്തു നിന്ന് സൂര്യ 50 ലക്ഷം രൂപ,  ശിവകാര്‍ത്തികേയന്‍ പത്ത് ലക്ഷം രൂപ സംഭാവനയായി നല്‍കി. 40 ലക്ഷം രൂപ സംഭാവന നല്‍കിയ ഇളയദളപതി വിജയ് തന്റെ സംഘടനയായാ വിജയ് മക്കള്‍ ഇയ്യകം വഴി ദുരിതത്തിലായവര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കി. മക്കള്‍ നീതി മയ്യത്തിന്റെ സഹായവുമായി കമല്‍ ഹാസനും രംഗത്തുണ്ട്. നടനായ വിജയ് വാസന്തും അച്ഛനും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്തു. ഇതിനുപറമെ ചുഴലി കാറ്റില്‍ നഷ്ട്ടം സംഭവിച്ചവര്‍ക്ക് സാധന സാമ്രഗികളും താരങ്ങള്‍ എത്തിച്ച് നല്‍കുന്നു.

45 പേരുടെ ജീവനാണ് നഷ്ടമായത്. കണക്കുകള്‍ പ്രകാരം ഇതുവരെ 45 പേരാണ് ദുരന്തത്തില്‍ മരിച്ചത്. 1.7 ലക്ഷം മരങ്ങള്‍ കടപുഴകി വീണു. 735 വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. 1.17 ലക്ഷം വീടുകള്‍ തകര്‍ന്നു. 88,102 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. കൂടല്ലൂര്‍, നാഗപട്ടണം, രാമനാഥപുരം, തഞ്ചാവൂര്‍, പുതുക്കോട്ട, തിരുവാരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ഗജ വ്യാപക നാശം വിതച്ചത്.

ഗജ ചുഴലിക്കാറ്റ് തകര്‍ത്തെറിഞ്ഞ ഒരു കേരള ഗ്രാമം; ഫോട്ടോ ഫീച്ചര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍