UPDATES

സിനിമാ വാര്‍ത്തകള്‍

‘ഇതെന്റെ വ്യക്തിപരമായ കാര്യമാണ്’: വിവാഹ വാർത്തയെക്കുറിച്ച് നടൻ വിശാൽ

നടന്‍ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിശാൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇവർ തമ്മിൽ പിരിഞ്ഞുവെന്നും ഇല്ലെന്നും ഉള്ള വാർത്തകൾ വന്നിരുന്നു.

നടൻ വിശാൽ വിവാഹിതനാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു എന്നാൽ തന്റെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്നു താരം.

’എങ്ങിനെയാണ് ചില ലേഖനങ്ങൾ എന്റെ വിവാഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വാർത്തകളും നൽകുന്നത് എന്നോർത്ത് അത്ഭുതം തോന്നുന്നു. ദയവായി തെറ്റുത്തിരുത്തുക. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. ഉടൻ തന്നെ എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ തന്നെ ഔദ്യോഗികമായി പുറത്ത് വിടും. അതിൽ ഞാൻ കൂടുതൽ സന്തോഷവാനായിരിക്കും.’’ വിശാൽ ട്വീറ്റ് ചെയ്തു.

നടന്‍ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുമായി വിശാൽ പ്രണയത്തിലായിരുന്നു. എന്നാൽ ഇവർ തമ്മിൽ പിരിഞ്ഞുവെന്നും ഇല്ലെന്നും ഉള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് വിശാൽ വിവാഹിതനാകുന്നുവെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്. കൂടത്തെ വിശാലിന്റെ വധുവിനെ കുറിച്ച് തനിക്കറിയാമെന്ന് വരലക്ഷ്മിയും പ്രതികരണമായി രംഗത്തെത്തിയിരുന്നു .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍