UPDATES

സിനിമാ വാര്‍ത്തകള്‍

സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങരുത് സ്ത്രീസംഘടന; വിമന്‍ കളക്ടീവിന് പരോക്ഷ ഉപദേശവുമായി നടി

സ്ത്രീ-പുരുഷ തുല്യത ഒരു കോമഡിയാണ്

മലയാള സിനിമയിലെ വനിത സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ കുറിച്ച് സിനിമയ്ക്കുള്ളില്‍ നിന്നും പുറത്തു നിന്നും പല അഭിപ്രായങ്ങളാണ്. ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനതികള്‍ക്കായാണ് കൂട്ടായ്മ രൂപീകരിച്ചതെങ്കിലും അതിന്റെ ആരംഭകാലത്ത് ഉണ്ടായിരുന്നവര്‍ തന്നെയാണ് ഒരു വര്‍ഷം പിന്നിടാന്‍ പോകുമ്പോഴും സംഘടനയ്ക്ക് ഒപ്പം ഉള്ളതെന്ന വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്. സിനിമയിലെ ബഹുഭൂരിപക്ഷം സ്ത്രീകളും ഡബ്ല്യുസിസിയോട് സഹകരിക്കാന്‍ തയ്യാറായിട്ടില്ല. ഇക്കാര്യം പരസ്യമായി പറഞ്ഞവരും നിശബ്ദപാലിക്കുന്നവരുമുണ്ട്. സിനിമയിലെ സ്ത്രീവിരുദ്ധതയും ചൂഷണവും ചൂണ്ടിക്കാണിക്കുമ്പോള്‍ തങ്ങള്‍ക്ക് അത്തരം അനുഭവങ്ങള്‍ ഇല്ലെന്ന വാദം നിരത്തിയാണ് ഇവര്‍ ഡബ്ല്യുസിസിയെ തള്ളുന്നത്. നടി മൈഥിലിയും ഇതേ അഭിപ്രായം തന്നെയാണ് പരോക്ഷമായി പ്രകടിപ്പിക്കുന്നത്. ഗൃഗലക്ഷ്മിക്കു നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയില്‍ സ്ത്രീവിരുദ്ധതയുടെ പേരില്‍ വലിയ വിവാദം നടക്കുന്നല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയില്‍ മൈഥിലി വിമന്‍ കളക്ടീവ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളെ പരോക്ഷമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

സ്ത്രീ സംഘടനയും പരിപാടികളുമെല്ലാം നല്ലതാണ്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ മാത്രമായി ഒതുങ്ങരുത്. അതിനുവേണ്ടി മാത്രമുള്ള കാര്യങ്ങള്‍ ചെയ്യരുത്. അതിനു പുറത്തുള്ള ജീവിതത്തിലേക്കു കൂടി അത് പടര്‍ത്തണം; മൈഥിലി പറയുന്നു. ഫെമിനിസം എന്താണെന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. നമ്മുടെ മനസിലാണ് ഫെമിനിസവും സ്വാതന്ത്ര്യവുമൊക്കെ ഉണ്ടാവുന്നത്. നമ്മുടെ വീട്ടിലുംപുരുഷന്മാരൊക്കെയുണ്ട്. അവരുംകൂടി ചേര്‍ന്നതാണ് ജീവിതം. സിനിമ വേറൊരു തലമാണ്. അത് ജീവിതത്തിലേക്ക് എടുക്കുന്നവരുണ്ട്. ജിവിതത്തിലേക്ക് എടുക്കാത്തവരുണ്ട്. സിനിമ കാണാത്ത സുഹൃത്തുക്കളും എനിക്കുണ്ട്. പിന്നെ സ്ത്രീ-പുരുഷ തുല്യതയെക്കുറിച്ച് ചോദിച്ചാല്‍ അത് കോമഡിയാണ്; മൈഥിലി പറയുന്നു.

എലിസയോട് മീ ടൂ എന്നു പറയുന്ന ഹോളിവുഡും പാര്‍വതിയെ ഫെമിനിച്ചിയാക്കുന്ന മോളിവുഡും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍