UPDATES

സിനിമാ വാര്‍ത്തകള്‍

എല്ലാവര്‍ക്കും എന്നെ ഇഷ്ടമാണെന്ന് ആരു പറഞ്ഞു? എന്റെ എഫ് ബി പേജ് നോക്കൂ; വിജയ് സേതുപതി

എല്ലാവരും എല്ലാവരേയും ഇ്ഷ്ടപെടുന്നില്ല

മക്കള്‍സെല്‍വന്‍ എന്നാണ് വിജയ് സേതുപതിയുടെ വിശേഷണം താരജാകളില്ലാതെ തന്റെ ആരാധകരോട് ഇടപഴകുന്നതും സിനിമാലോകത്ത് തന്നെ വളരെ വിനയത്തോടെ പെരുമാറുന്നതുമെല്ലാണ് വിജയ് സേതുപതിക്ക് മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേര് നേടിക്കൊടുത്തത്. അതുപോലെ തന്നെ മറ്റൊരു വിശേഷം വിജയ് സേതുപതിക്ക് നല്‍കിയിരുന്നത് ഹേയ്‌റ്റേഴ്‌സ് ഇല്ലാത്ത ഒരേയൊരു നടന്‍ എന്നതായിരുന്നു. വിജയ്‌യുടെയും അജിത്തിന്റെയുമടക്കം ആരാധകര്‍ വിജയ് സേതുപതിക്ക് പിറന്നാള്‍ ആശംസകളും മറ്റും നേരുന്നത് കാണുമ്പോള്‍ ആരാധകര്‍ മാത്രമുള്ള ഒരേയൊരു നടനാണ് വിജയ് സേതുപതിയെന്ന തോന്നല്‍ എല്ലാവര്‍ക്കും ഉണ്ടാകും.

എന്നാല്‍ അത്തരം തോന്നാല്‍ തെറ്റാണെന്നാണ് നടന്‍ പറയുന്നത്. എനിക്ക് സീറോ ഹേയ്‌റ്റേഴ്‌സാണ് എന്നൊക്കെ പറയുന്നത് വെറും അസംബന്ധമാണെന്നാണ് വിജയ് സേതുപതി പറയുന്നത്. എന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഒന്നു കയറി നോക്കിയാല്‍ മതി, അവിടെ ധാരാളം പേര്‍ എന്നെ മോശമാക്കി പറയുന്നുണ്ടെന്നത് കാണാം. എല്ലാവരും എല്ലാവരേയും ഇഷ്ടപ്പെടുന്നൊന്നുമില്ല. വെറുക്കുക എന്നത് ചിലരുടെ രീതിയാണ്. ഞാനത് പക്ഷേ കാര്യമാക്കുന്നില്ല. ജനങ്ങളില്‍ നിന്നും എനിക്കിപ്പോള്‍ കിട്ടുന്ന സനേഹത്തില്‍ ഞനേറെ ഭാഗ്യവാനാണെന്ന് കരുതുന്നു. അക്കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷവാനുമാണ്. എന്നെ വെറുക്കുന്ന ഒരാളെപോലും ഉണ്ടാക്കരുതെന്ന ചിന്തയൊന്നും എനിക്കില്ല. ഞാന്‍ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു, അതെനിക്ക് തിരിച്ചും കിട്ടുന്നുണ്ട്, അത് മതി- വിജയ് സേതുപതി ഒരു അഭിമുഖത്തില്‍ പറയുന്നു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍