UPDATES

സിനിമാ വാര്‍ത്തകള്‍

ഐശ്വര്യയുടെ ‘മോശം’ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ അഭിഷേക് ‘പൊക്കി’ (വീഡിയോ)

ക്യാമറാമാന്റെ കണ്ണും ഐശ്വര്യയുടെ കാലിലേയ്ക്കായിരുന്നു. ഇത് അഭിഷേകിന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ അയാളെ അടുത്തേക്ക് വിളിച്ചു.

സുഹൃത്തായ ബോളിവുഡ് ഡിസൈനര്‍ മനീഷ് മല്‍ഹോത്രയുടെ മുംബൈയിലെ വീട്ടില്‍ അത്താഴവിരുന്നിന് എത്തിയതായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ക്യാമറയുമായി പാപ്പരാസികള്‍ ആവേശത്തോടെ ഇവര്‍ പുറത്തിറങ്ങുന്നത് കാത്ത് നില്‍ക്കുകയായിരുന്നു. മടങ്ങാന്‍ വേണ്ടി കാറില്‍ കയറിയ ദമ്പതിയെ സ്റ്റില്‍, വീഡിയോ ക്യാമറകള്‍ വളഞ്ഞു. ഐശ്വര്യ കാറില്‍ കയറിയിരിക്കുന്നതിന്റെ ചിത്രമെടുത്തു. ഇറക്കം കുറഞ്ഞ വസ്ത്രമായിരുന്നു ഐശ്വര്യ ധരിച്ചിരുന്നത്. ക്യാമറാമാന്റെ കണ്ണും ഐശ്വര്യയുടെ കാലിലേയ്ക്കായിരുന്നു.

ഇത് അഭിഷേകിന്റെ ശ്രദ്ധയില്‍ പെട്ടു. ഉടന്‍ അയാളെ അടുത്തേക്ക് വിളിച്ചു. എന്തിനാണ് ഇത്തരത്തില്‍ ഫോട്ടോ എടുത്തത് എന്ന് ചോദിച്ച അഭിഷേക് അത് ഡിലീറ്റ് ചെയ്ത് കളയാന്‍ ആവശ്യപ്പെട്ടു. താന്‍ അത്തരം ഫോട്ടോകളൊന്നും എടുത്തിട്ടില്ല എന്നായിരുന്നു ഫോട്ടോഗ്രാഫറുടെ വാദം. അഭിഷേക് കൂടുതലൊന്നും പറയാതെ കാര്‍ മുന്നോട്ടെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍