എന്നെ കയറിപ്പിടിച്ച് ചുംബിക്കാനും കെട്ടിപ്പിടിക്കാനും ശ്രമിച്ചു. എനിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ ഈ രാത്രി തന്റെ കൂടെ കഴിഞ്ഞില്ലെങ്കില്‍ സിനിമയില്‍ ചാന്‍സ് തരില്ലെന്നാണ് സുഭാഷ് ഗായ് പറഞ്ഞത് – കേറ്റ് ശര്‍മ പറയുന്നു.
സംവിധായകന്‍ സുഭാഷ് ഗായ് തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി നടി കേറ്റ് ശര്‍മ. സുഭാഷ് ഗായിക്കെതിരെ മുംബൈയിലെ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ കേറ്റ് ശര്‍മ പരാതി നല്‍കി. തന്നെ കയറിപ്പിടിച്ച് ബലമായി ചുംബിക്കാനും കെട്ടിപ്പിടിക്കാനും ശ്രമിച്ചതായി കേറ്റ് ശര്‍മ പറയുന്നു. സുഭാഷ് ഗായിയുടെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയായിരുന്നു ഈ ലൈംഗിക അതിക്രമമെന്നാണ് ആരോപണം. അതേസമയം ഇത് എന്റെ അഭിഭാഷകര്‍ നോക്കിക്കോളും എന്നായിരുന്നു സുഭാഷ് ഗായിയുടെ പ്രതികരണം. താന്‍ മീ ടു കാംപെയിനിനേയും സ്ത്രീ ശാക്തീകരണത്തേയും പിന്തുണയ്ക്കുന്നയാളാണെന്നും എന്നാല്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നവര്‍ കുറച്ചുകാലത്തെ പ്രശസ്തിക്ക് വേണ്ടി ഇത് ചെയ്യുന്നത് ശരിയല്ലെന്നും സുഭാഷ് ഗായ് അഭിപ്രായപ്പെട്ടു.
ഓഗസ്റ്റ് ആറിന് സുഭാഷ് ഗായ് എന്നെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് വിളിച്ചു. ആ സമയത്ത് അഞ്ചോ ആറോ പേര്‍ അവിടെയുണ്ടായിരുന്നു. തന്നെ മസാജ് ചെയ്യാന്‍ സുഭാഷ് ഗായ് എല്ലാവരുടേയും മുന്നില്‍ വച്ച് ആവശ്യപ്പെട്ടു. ഞാന്‍ ഞെട്ടിപ്പോയി. എന്നാല്‍ അദ്ദേഹത്തിന്റെ സീനിയോറിറ്റി പരിഗണിച്ച് ഞാന്‍ അതിന് സമ്മതിച്ചു. രണ്ട് – മൂന്ന് മിനുട്ട് മസാജ് ചെയ്ത ശേഷം കൈ കഴുകാനായി വാഷ് റൂമിലേയ്ക്ക് പോയി. സുഭാഷ് ഗായ് എന്നെ പിന്തുടര്‍ന്നു. എന്നോട് ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അയാള്‍ എന്നെ റൂമിലേയ്ക്ക് വിളിച്ചു. തുടര്‍ന്ന് എന്നെ കയറിപ്പിടിച്ച് ചുംബിക്കാനും കെട്ടിപ്പിടിക്കാനും ശ്രമിച്ചു. എനിക്ക് പോകണമെന്ന് പറഞ്ഞപ്പോള്‍ ഈ രാത്രി തന്റെ കൂടെ കഴിഞ്ഞില്ലെങ്കില്‍ സിനിമയില്‍ ചാന്‍സ് തരില്ലെന്നാണ് സുഭാഷ് ഗായ് പറഞ്ഞത് – കേറ്റ് ശര്‍മ പറയുന്നു.
തന്നെ മദ്യം കഴിപ്പിച്ച് സുഭാഷ് ഗായ് ബലാത്സംഗം ചെയ്തതായി ഒരു സ്ത്രീ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. നടന്മാരായ നാന പടേക്കര്‍, അലോക് നാഥ്, രജത് കപൂര്‍, സംവിധായകന്‍ വികാസ് ബാല്‍, ഗായകന്‍ കൈലാഷ് ഖേര്‍ തുടങ്ങിയവര്‍ക്ക് ശേഷം ബോളിവുഡില്‍ മീ ടൂ ആരോപണത്തിന് വിധേയനാകുന്ന വ്യക്തിയാണ് സുഭാഷ് ഗായ്. വ്യക്തിഹത്യക്കായി മീ ടൂ ഉപയോഗിക്കുന്നത് ശരിയല്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാര്യങ്ങള്‍ പറയുകയാണ് പലരുമെന്നും സുഭാഷ് ഗായ് പറഞ്ഞു.
#മീ ടൂ: അര്‍ജ്ജുന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് മലയാളിയായ കന്നഡ താരം ശ്രുതി ഹരിഹരന്‍
നാന പടേക്കറെ നുണ പരിശോധനയ്ക്ക് വിധേയനാക്കണം, അറസ്റ്റ് ചെയ്യണം: തനുശ്രീ ദത്ത
പീഡിപ്പിച്ച നടന്റെ പേര് വെളിപ്പെടുത്തി തനുശ്രീ ദത്ത; ഞെട്ടിത്തെറിച്ച് ബോളിവുഡ്