UPDATES

സിനിമാ വാര്‍ത്തകള്‍

അനാശാസ്യം; ബോളിവുഡ് താരം റിച്ച സക്‌സേന അറസ്റ്റില്‍

ഹിന്ദി സീരിയല്‍ നടിയും അറസ്റ്റിലായിട്ടുണ്ട്

ബോളിവുഡ് ചലച്ചിത്ര താരം റിച്ച സക്‌സേനയെ അനാശാസ്യ പ്രവര്‍ത്തിക്ക് അറസ്റ്റ് ചെയ്തു. ഹൈദരാബാദില്‍ വച്ചായിരുന്നു അറസ്റ്റ്. താജ് ബഞ്ചാരയില്‍ ടാസ്‌ക് ഫോഴ്‌സ് പൊലീസ് നടത്തിയ റെയ്ഡിനിടിയിലാണ് നടി പിടിയിലായത്. ഇവര്‍ക്കൊപ്പം ബാംഗാള്‍ സ്വദേശിയായ ഹിന്ദി സീരിയല്‍ താരം സുബ്ര ചാറ്റര്‍ജിയേയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മുംബൈയില്‍ നിന്നും കഴിഞ്ഞ തിങ്കളാഴ്ചയാണ് റിച്ചയും സബ്രയും ഹൈദരാബാദില്‍ എത്തിയത്. ഇരുവരും ഒരു വലിയ പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ടതാണെന്നും സംഭവത്തില്‍ ഹോട്ടല്‍ മാനേജര്‍മാര്‍ അടക്കം ചിലരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഈ സംഘത്തിലെ പ്രധാനിയാണെന്നു കരുതുന്ന ജനാര്‍ദ്ദനന്‍ എന്ന ജാനിയെ പൊലീസ് തിരയുകയാണ്. കസ്റ്റഡിയില്‍ എടുത്തവരെ പഞ്ച്ുത്ത പൊലീസിന് കൈമാറിയിട്ടുണ്ട്. തെലുങ്ക് ചിത്രമായ ജൂണ്‍ 1:43 എന്ന സിനിമയിലും റിച്ച അഭിനയിച്ചിട്ടുണ്ട്. ബോളിവുഡില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള റിച്ചയ്ക്ക് ഇപ്പോള്‍ സിനിമകളില്‍ അവസരങ്ങളില്‍ ഇല്ലാത്ത അവസ്ഥയായിരുന്നു.

എന്നോടൊപ്പം മുറിയില്‍ ഉണ്ടായിരുന്നുവെന്നു നിങ്ങള്‍ പറഞ്ഞയാള്‍ ആരാണ്?-മാധ്യമങ്ങളോട് നടി ശ്വേത ബസു ചോദിക്കുന്നു

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍