UPDATES

സിനിമാ വാര്‍ത്തകള്‍

എന്നെ പീഡിപ്പിച്ച നടനെ ബോളിവുഡിന് അറിയാം, അന്ന് ആരും മിണ്ടിയില്ല: തനുശ്രീ ദത്ത

എന്തുകൊണ്ട് ഹോളിവുഡിലേത് പോലെ ഇന്ത്യയിലും ഒരു മീ ടൂ കാംപെയിന്‍ സംഭവിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നു. 2008ല്‍ എനിക്ക് സംഭവിച്ചത് എന്താണ് എന്ന് പറയാതെയും അംഗീകരിക്കാതെയും അത്തരമൊന്ന് ഈ നാട്ടിലുണ്ടാകില്ല – തനുശ്രീ പറയുന്നു.

തന്നെ ഒരു നടന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ബോളിവുഡ് നടി തനുശ്രീ ദത്ത. രാധിക ആപ്‌തെ, റിച്ച ഛദ്ദ, സ്വര ഭാസ്‌കരര്‍, കൊങ്കണ സെന്‍ ശര്‍മ എന്നിവര്‍ക്ക് ശേഷം ബോളിവുഡില്‍ നിന്ന് ലൈംഗിക പീഡനത്തെയോ ചൂഷണത്തെ പറ്റി വെളിപ്പെടുത്തുന്ന നടിയാണ് തനുശ്രീ. ഇമ്രാന്‍ ഹാഷ്മിക്കൊപ്പം അഭിനയിച്ച ആഷിഖ് ബനായാ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയയാണ് തനുശ്രീ ദത്ത. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ മീ ടൂ കാംപെയിനെക്കുറിച്ച് സംസാരിക്കവേയാണ് അവര്‍ തന്റെ ദുരനുഭവം പങ്കുവച്ചത്.

നമ്മുടെ നാട്ടുകാര്‍ വളരെയധികം കാപട്യവുമായാണ് മുന്നോട്ടുപോകുന്നത്. എന്തുകൊണ്ട് ഹോളിവുഡിലേത് പോലെ ഇന്ത്യയിലും ഒരു മീ ടൂ കാംപെയിന്‍ സംഭവിക്കുന്നില്ല എന്ന് ആളുകള്‍ ചോദിക്കുന്നു. എന്നെ പീഡിപ്പിച്ച നടനെ ബോളിവുഡില്‍ എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ സംഭവം അറിയാമായിരുന്നിട്ടും ആരും അന്ന് ഒന്നും മിണ്ടിയില്ല. 2008ല്‍ എനിക്ക് സംഭവിച്ചത് എന്താണ് എന്ന് പറയാതെയും അംഗീകരിക്കാതെയും അത്തരമൊന്ന് ഈ നാട്ടിലുണ്ടാകില്ല – തനുശ്രീ പറയുന്നു.

വായനയ്ക്ക്: https://goo.gl/VyfKo7

നടിയെ ബലാത്സംഗം ചെയ്യുന്ന തിരക്കഥകള്‍ വേണ്ട; പാര്‍വതിയേയും റിമയേയും തെറി വിളിക്കുന്നവര്‍ കിറ നൈററ്‌ലി പറയുന്നതും കേള്‍ക്കണം

പ്രശ്‌നം മമ്മൂട്ടിയും കസബയുമല്ല, മലയാള സിനിമയുടെ സ്ത്രീവിരുദ്ധ സംസ്‌കാരമാണ്: പാര്‍വതി

നടി എത്ര ഹിറ്റുണ്ടാക്കിയിട്ടും കാര്യമില്ല, വിപണി മൂല്യമുണ്ടാവില്ല; നടിമാര്‍ ‘അധിക പ്രസംഗം’ തുടങ്ങണം: പാര്‍വതി

#മീ ടൂ: 16ാം വയസില്‍ തന്നെ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് റീസ് വിതര്‍സ്പൂണ്‍

ചുംബനം ആണിന് സുഖം നല്‍കുന്നു, പക്ഷെ പെണ്ണിന് അത് സ്വയം നല്‍കലാണ്; മീടൂവില്‍ പുരുഷന്മാരും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍