UPDATES

സിനിമാ വാര്‍ത്തകള്‍

‘മുകളില്‍’ നിന്ന് വിളി വന്നു: അനില്‍ കപൂര്‍ സിനിമയില്‍ നിന്ന് ‘അച്ഛേ ദിന്‍’ എപ്പോള്‍ വരുമെന്ന ചോദ്യം മാറ്റി

പ്രധാനമന്ത്രിയുടെ അച്ഛേ ദിന്‍ ആനേവാലാ ഹേ എന്ന വാഗ്ദാനത്തെ പരിഹസിക്കുന്നതാണ് വരികളെന്ന പരാതി ഉയര്‍ന്നതോടെയാണ് വരികള്‍ പിന്‍വലിച്ചത്. അച്ഛേ ദിന്‍ അബ് ആയേ രേ (നല്ല ദിവസം ഇതാ വന്നിരിക്കുന്നു) എന്നാക്കി വരികള്‍ മാറ്റി.

അനില്‍ കപൂര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, അതുല്‍ മഞ്ജരേക്കറിന്റെ പുതിയ സിനിമ ഫാനി ഖാനിലെ പാട്ടിന്റെ വരികള്‍ കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാറ്റിയതായി മുംബൈയില്‍ നിന്നുള്ള മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. “അച്ഛേ ദിന്‍ കബ് ആയേംഗേ?” (നല്ല ദിവസം എപ്പോള്‍ വരും) എന്ന വരികളാണ് മാറ്റിയത്. പ്രധാനമന്ത്രിയുടെ “അച്ഛേ ദിന്‍ ആനേവാലാ ഹേ” എന്ന വാഗ്ദാനത്തെ പരിഹസിക്കുന്നതാണ് വരികളെന്ന പരാതി ഉയര്‍ന്നതോടെയാണ് വരികള്‍ പിന്‍വലിച്ചത്. “അച്ഛേ ദിന്‍ അബ് ആയേ രേ” (നല്ല ദിവസം ഇതാ വന്നിരിക്കുന്നു) എന്നാക്കി വരികള്‍ മാറ്റി.

ബിജെപി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഈ പാട്ട് ഉപയോഗിച്ച് തുടങ്ങിയിരുന്നു. ചിത്രത്തിന് അനാവശ്യമായി രാഷ്ട്രീയ നിറം വന്നു എന്നതിനാലാണ് വരികള്‍ മാറ്റാന്‍ തീരുമാനിച്ചത് എന്നാണ് സംവിധായകന്‍ പറയുന്നത്. അതേസമയം യൂ ടൂബില്‍ ഈ വീഡിയോ ഇതേ വരികളുമായി ഇപ്പോളും ലഭ്യമാണ്. വീഡിയോയ്ക്ക് കീഴില്‍ വരുന്ന ആദ്യ കമന്റുകള്‍ പറയുന്നത് “നരേന്ദ്ര മോദിയും ബിജെപിയും അധികാരത്തിലിരിക്കുന്ന കാലത്തോളം അച്ഛേ ദിന്‍ ഉണ്ടാവില്ല” എന്നാണ്.

പഴയ വീഡിയോ:

തനിക്ക് ചരിത്രവുമായി ബന്ധമുള്ള കഥകള്‍ സിനിമയാക്കാന്‍ ധൈര്യമില്ല എന്നാണ് ഏക്താ കപൂര്‍ പറഞ്ഞത്. സിനിമ റിലീസ് ചെയ്യണമെങ്കില്‍ കാശ്മീരിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് മിഷന്‍ ഇംപോസിബിള്‍ ഫാള്‍ ഔട്ടിന്റെ നിര്‍മ്മാതാക്കളോട് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍