UPDATES

സിനിമാ വാര്‍ത്തകള്‍

കാലാവധി കഴിഞ്ഞ ഗജേന്ദ്ര ചൗഹാനെ മാറ്റി, അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍

ബിജെപി അനുഭാവിയും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയതിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് 2015ല്‍ നടന്നത്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് (ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഗജേന്ദ്ര ചൗഹാനെ മാറ്റി. രണ്ട് വര്‍ഷത്തെ കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ്  ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമൊഴിയുന്നത്. പകരം ബിജെപി അനുഭാവിയായ നടന്‍ അനുപം ഖേറിനെ പുതിയ ചെയര്‍മാനായി നിയമിച്ചു. ബിജെപി അനുഭാവിയും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ ചെയര്‍മാനാക്കിയതിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭമാണ് 2015ല്‍ നടന്നത്. പ്രമുഖ സംവിധായകരും സിനിമയുമായി ബന്ധം പുലര്‍ത്തുന്ന എഴുത്തുകാരും ബുദ്ധിജീവികളും മറ്റും വഹിച്ച ചെയര്‍മാന്‍ സ്ഥാനമാണ് ബിജെപി അനുഭാവിയായതിന്റെ പേരില്‍ മാത്രം ഗജേന്ദ്ര ചൗഹാന് ലഭിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാറിന്റെയും വലതുപക്ഷ അജണ്ടകളുടെ ഭാഗമായാണ് ഗജേന്ദ്ര ചൗഹാന്റെ നിയമനമെന്ന് ചൂണ്ടിക്കാട്ടിയും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായും രാജ്യത്തെ പ്രമുഖ സംവിധായകര്‍ അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും പ്രമുഖമായ ചലച്ചിത്ര പഠന കേന്ദ്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് മോദി സര്‍ക്കാര്‍ നടത്തുന്ന് എന്ന് വ്യാപകമായി ആരോപണമുയര്‍ന്നു. രാജ്യത്തെ സര്‍വകലാശാലകളില്‍ തുടര്‍ച്ചയായുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചതും പൂനെ എഫ്ടിഐഐയിലെ വിദ്യാര്‍ത്ഥികളായിരുന്നു. അതേസമയം വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ചൗഹാന്‍ രാജി വയ്ക്കാന്‍ സന്നദ്ധനാവുകയോ കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റാന്‍ തയ്യാറാവുകയോ ഉണ്ടായില്ല. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് മാസങ്ങളോളം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍