UPDATES

സിനിമാ വാര്‍ത്തകള്‍

അര്‍ജുന്‍ രാംപാല്‍ വിവാഹമോചിതനായി

‘ഇരുപത് വര്‍ഷത്തെ നീണ്ട സുന്ദരവും പ്രണായതുരവുമായ ദാമ്പത്യബന്ധമായിരുന്നു ഞങ്ങളുടേത്. എന്നാല്‍ ഏതൊരു യാത്രയ്ക്കും വ്യത്യസ്തമായ വഴികളും ലക്ഷ്യങ്ങളും ഉണ്ടാകുമല്ലോ. ഇനി ഞങ്ങള്‍ക്ക് മുന്‍പിള്ളത് വ്യതസ്ത ലക്ഷ്യങ്ങളും വഴികളുമാണ്’ ഇരുവരും പറഞ്ഞു.

ബോളിവുഡില്‍ നിന്ന് വീണ്ടുമൊരു വിവാഹമോചന വാര്‍ത്ത കൂടി വരുന്നു. ഏറെ നാളത്തെ ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് 20 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം അര്‍ജുന്‍ രാംപാലും ഭാര്യ മെഹര്‍ ജെസിയയും വേര്‍പിരിയുകയാണെന്ന് ഇരുവരും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇനി തങ്ങള്‍ക്ക് വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളാണെന്ന് കരുതുന്നുവെന്നും, പുതിയ യാത്രയിലാണെങ്കിലും മക്കള്‍ക്ക് വേണ്ടി ഒരുമിച്ച് നില്‍ക്കുമെന്നും ഇരുവരും വ്യക്തമാക്കി. 45 കാരനായ അര്‍ജ്ജുന്‍ രാംപാലിനും 47കാരിയായ ജെസിയയ്ക്കും രണ്ട് പെണ്‍മക്കളാണ് ഉള്ളത് – 16 കാരിയായ മഹികയും 13 കാരിയായ മിറയും. 1998 ലാണ് ഇരുവരും വിവാഹിതരായത്. മുന്‍ മിസ്‌ ഇന്ത്യയും അറിയപ്പെടുന്ന മോഡലുമാണ് മെഹര്‍ ജെസിയ.

‘ഇരുപത് വര്‍ഷത്തെ നീണ്ട സുന്ദരവും പ്രണായതുരവുമായ ദാമ്പത്യബന്ധമായിരുന്നു ഞങ്ങളുടേത്. എന്നാല്‍ ഏതൊരു യാത്രയ്ക്കും വ്യത്യസ്തമായ വഴികളും ലക്ഷ്യങ്ങളും ഉണ്ടാകുമല്ലോ. ഇനി ഞങ്ങള്‍ക്ക് മുന്‍പിള്ളത് വ്യതസ്ത ലക്ഷ്യങ്ങളും വഴികളുമാണ്’ ഇരുവരും പറഞ്ഞു. ബന്ധം ഇവിടെ അവസാനിക്കുന്നു എങ്കിലും സ്‌നേഹം എന്നും നിലനില്‍ക്കുമെന്നും, മക്കളുടെ ഇനിയുള്ള കാര്യങ്ങളില്‍ ഒരുമിച്ച് നില്‍ക്കുമെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു. ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നടനാണ് അര്‍ജുന്‍ രാംപാല്‍. ശൈലേഷ് വര്‍മയുടെ ‘നാസ്തിക്’ എന്ന ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍