UPDATES

സിനിമാ വാര്‍ത്തകള്‍

ബ്ലസിയുടെ ‘ആട് ജീവിതം’ കാണാന്‍ 2020 വരെ കാത്തിരിക്കണം

ഷൂട്ടിംഗ് നീണ്ടുപോകുന്നതല്ല പ്രശ്‌നം. യാതൊരു പിഴവുമില്ലാതെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടതുള്ളതാണ് താമസമുണ്ടാക്കുന്നത്. പിഴവുകള്‍ വലിയ തോതില്‍ അധിക ചിലവുണ്ടാക്കും – ബ്ലസി പറഞ്ഞു.

മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്നാകും എന്ന് കരുതപ്പെടുന്ന ബ്ലെസിയുടെ ആടുജീവിതം 2020ലേ തീയറ്ററുകളിലെത്തൂ. ബെന്യാമിന്റെ പ്രശസ്തമായ നോവലിനെ ആധാരമാക്കി ബ്ലെസി ഒരുക്കുന്ന ചലച്ചിത്രാവിഷ്‌കാരത്തില്‍ കേന്ദ്ര കഥാപാത്രമായ നജീബ് ആകുന്നത് പൃഥ്വിരാജാണ്. ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്താന്‍ ഇത്രയും കാലതാമസം വേണ്ടി വരുന്നത് അത്രയും വലിയ കാന്‍വാസ് ആയതുകൊണ്ടാണെന്ന് ബ്ലെസി, വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് വിശദീകരിച്ചു.

വ്യത്യസ്ത ഋതുക്കളില്‍, വ്യത്യസ്ത കാലാവസ്ഥകളില്‍ ചിത്രീകരണം നടത്തേണ്ടതുണ്ട്. കേരളത്തിലെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായി. ഇനിയുള്ള ഷൂട്ടിംഗ് – അതായത് ബാക്കിയുള്ള മൂന്ന് ഷെഡ്യൂളുകള്‍ വിദേശത്താണ് ചിത്രീകരിക്കുന്നത്. വിദേശ ലൊക്കേഷനുകള്‍ സംബന്ധിച്ച് ഇനിയും അന്തിമ തീരുമാനമെടുക്കേണ്ടതുണ്ട്. ഉത്തരാഫ്രിക്കന്‍ രാജ്യമായ മൊറോക്കോ അടക്കം വിവിധ പ്രദേശങ്ങള്‍ പരിഗണിക്കുന്നുണ്ട്. മൊറോക്കോ ഏതാണ് ഉറപ്പിച്ചുകഴിഞ്ഞു. ഷൂട്ടിംഗ് നീണ്ടുപോകുന്നതല്ല പ്രശ്‌നം. യാതൊരു പിഴവുമില്ലാതെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യേണ്ടതുള്ളതാണ് താമസമുണ്ടാക്കുന്നത്. പിഴവുകള്‍ വലിയ തോതില്‍ അധിക ചിലവുണ്ടാക്കും – ബ്ലസി പറഞ്ഞു.

സിനിമയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ബ്ലസി തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിപണന സാധ്യതകള്‍ കൂടി പരിഗണിച്ചാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. സൈനു എന്ന കഥാപാത്രമാകുന്നത് അമല പോള്‍ ആണ്. ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെയു മോഹനന്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ത്രിഡി ആയാണ് ആടുജീവിതം തീയറ്ററുകളിലെത്തുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍