UPDATES

സിനിമാ വാര്‍ത്തകള്‍

“ഒരു ലക്ഷം വോട്ടുണ്ടെങ്കില്‍ ‘ഇന്റര്‍കോഴ്‌സ്’ ആവാം”: ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളോട് സെന്‍സര്‍ബോഡ്

ഇന്റര്‍കോഴ്‌സ് എന്ന വാക്ക് സിനിമയില്‍ ഉപയോഗിക്കണമെങ്കില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി അതില്‍ ഒരു ലക്ഷം വോട്ട് നേടണമെന്നാണ് ഇപ്പോള്‍ സെന്‍സര്‍ ബോഡ് ചെയര്‍മാന്റെ വിചിത്രമായ ഉപാധി.

ഷാരൂഖ് ഖാനേയും അനുഷ്‌ക ശര്‍മ്മയേയും പ്രധാന കഥാപാത്രങ്ങളാക്കി ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന ‘ജബ് ഹാരി മെറ്റ് സേജാള്‍’ എന്ന സിനിമയില്‍ ഇന്റര്‍കോഴ്‌സ് (ലൈംഗികബന്ധം) എന്ന വാക്ക് ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ സെന്‍സര്‍ബോഡ് നടപടി വിവാദമായിരുന്നു. ഇന്റര്‍കോഴ്‌സ് എന്ന വാക്ക് സിനിമയില്‍ ഉപയോഗിക്കണമെങ്കില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തി അതില്‍ ഒരു ലക്ഷം വോട്ട് നേടണമെന്നാണ് ഇപ്പോള്‍ സെന്‍സര്‍ ബോഡ് ചെയര്‍മാന്റെ വിചിത്രമായ ഉപാധി. “ഇന്ത്യന്‍ കുടുംബങ്ങളുടെ മനോഭാവം മാറിയോ എന്നും 12 വയസ് പ്രായമുള്ള കുട്ടികള്‍ ഇന്റര്‍കോഴ്‌സിന്റെ അര്‍ത്ഥം ചോദിച്ച് മനസിലാക്കുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലേ എന്നും എന്നറിയണം” – നിഹലാനി ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ സെക്കന്റ് പ്രൊമോയില്‍ അനുഷ്‌ക ശര്‍മ്മയുടെ കഥാപാത്രം ഇന്റര്‍കോഴ്‌സ് എന്ന വാക്ക് പറയുന്നുണ്ട്. ഇത് ടെലിവിഷനില്‍ കാണിക്കാന്‍ പാടില്ലെന്നാണ് സെന്‍സര്‍ ബോഡിന്റെ തീട്ടൂരം. “ട്രെയ്‌ലറിന് യുഎ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത് ഇന്റര്‍കോഴ്‌സ് എന്ന വാക്ക് നീക്കം ചെയ്യുമെന്ന ഉപാധിയിന്മേലാണ്. കട്ട് ചെയ്യാത്ത ട്രെയ്‌ലറാണ് അവര്‍ ഇന്റര്‍നെറ്റില്‍ ഇട്ടത്. ഇന്റര്‍നെറ്റില്‍ ഇടുന്ന ദൃശ്യങ്ങള്‍ തടയാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല. എന്നാല്‍ ടിവിയില്‍ വരുന്നത് തടയാനാകും. ഞങ്ങളത് ചെയ്യുകയും ചെയ്യും” – നിഹലാനി പറഞ്ഞു. ഓഗസ്റ്റ്‌ 24നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍