UPDATES

സിനിമാ വാര്‍ത്തകള്‍

മധുര്‍ ഭണ്ഡാര്‍കറിന്റെ അടിയന്തരാവസ്ഥാ ചിത്രം ‘ഇന്ദു സര്‍ക്കാരി’നെതിരെ കോണ്‍ഗ്രസ്: ഇതിന്റെ സ്പോണ്‍സര്‍മാരെ ഞങ്ങള്‍ക്കറിയാം

ഈ ചിത്രം സ്‌പോണ്‍സ്‌പോണ്‍സര്‍ ചെയ്തത് ആരാണെന്ന് ഞങ്ങള്‍ക്കറിയാം. ഇതിന് പിന്നിലുള്ള സംഘടനയേയും വ്യക്തിയേയും എല്ലാവര്‍ക്കുമറിയാം.

അടിയന്തരാവസ്ഥ പ്രമേയമാക്കി മധുര്‍ ഭണ്ഡാര്‍കര്‍ സംവിധാനം ചെയ്ത ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. തെറ്റായ കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചു. ഈ ചിത്രം സ്‌പോണ്‍സര്‍ ചെയ്തത് ആരാണെന്ന് ഞങ്ങള്‍ക്കറിയാം. ഇതിന് പിന്നിലുള്ള സംഘടനയേയും വ്യക്തിയേയും എല്ലാവര്‍ക്കുമറിയാം. ഈ ചിത്രത്തില്‍ പറയുന്ന തെറ്റായ കാര്യങ്ങളെ ശക്തിയായി അപലപിക്കുന്നു – ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.

അതേസമയം ഇന്നത്തെ തലമുറയോട് അടിയന്തരാവസ്ഥയെ കുറിച്ച് പറയുക അനിവാര്യമായതിനാലാണ് ഈ ചിത്രം ചെയ്തതെന്ന് മധുര്‍ ഭണ്ഡാര്‍കര്‍ പറഞ്ഞു. ചിത്രത്തില്‍ സഞ്ജയ് ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരം നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും എടുത്തുകാട്ടുന്നുണ്ട്. സഞ്ജയ് ഗാന്ധിയുടെ വേഷത്തില്‍ നീല്‍ നിതിന്‍ മുകേഷും ഇന്ദിര ഗാന്ധിയായി സുപ്രിയ വിനോദുമാണ് അഭിനയിച്ചിരിക്കുന്നത്. ജൂലായ് 28ന് ചിത്രം തീയറ്ററുകളിലെത്തും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍