UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഏപ്രില്‍ 10ന് ഗാര്‍ഹിക പീഡനത്തിന് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ കോടതിയില്‍ ഹസിന്‍ പരാതി നല്‍കിയിരുന്നു. ഒത്തുകളി, കോഴ ആരോപണങ്ങളില്‍ ഹസിന്റെ ആരോപണങ്ങളെ തുടര്‍ന്ന് ബിസിസിഐ ഷമിക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കുകയാണ് ഉണ്ടായത്.

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുമായി വേര്‍പിരിഞ്ഞ് കഴിയുന്ന ഭാര്യ ഹസിന്‍ ജഹാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബയ് പിസിസി പ്രസിഡന്റ് സഞ്ജയ് നിരുപം ആണ് മോഡല്‍ ആയ ഹസിന്‍ ജഹാന് കോണ്‍ഗ്രസ് അംഗത്വം നല്‍കിയത്. മുഹമ്മദ് ഷമി തന്നെ ശാരീരികമായും മാനസികമായും പിഡീപ്പിച്ചെന്നും ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും അദ്ദേഹം കോഴ വാങ്ങിയിട്ടുള്ളതായുമെല്ലാം ഹസിന്‍ നേരത്തെ ആരോപിച്ചിരുന്നു.

ഏപ്രില്‍ 10ന് ഗാര്‍ഹിക പീഡനത്തിന് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ കോടതിയില്‍ ഹസിന്‍ പരാതി നല്‍കിയിരുന്നു. ഷമിയുടെ സഹോദരനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ തന്നെ നിര്‍ബന്ധിച്ചു എന്നതടക്കമുള്ള ആരോപണങ്ങളും അവര്‍ ഉന്നയിച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം ഷമി തള്ളിയിരുന്നു. ഒത്തുകളി, കോഴ ആരോപണങ്ങളില്‍ ഹസിന്റെ ആരോപണങ്ങളെ തുടര്‍ന്ന് ബിസിസിഐ ഷമിക്കെതിരെ അന്വേഷണം നടത്തിയിരുന്നെങ്കിലും പിന്നീട് കുറ്റവിമുക്തനാക്കുകയാണ് ഉണ്ടായത്.

“അവളെ ഞാനെന്റെ രണ്ടാം കല്യാണത്തിന് വിളിക്കും”: ഭാര്യയുടെ ആരോപണങ്ങളെ ചിരിച്ചുതള്ളി മുഹമ്മദ് ഷമി

മോഡലായിരുന്ന നിനക്കെന്തു പ്രശ്‌നം, സഹോദരനൊപ്പം സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ച് ഷമി ചോദിച്ചു; ഹസിന്‍ ജഹാന്‍

മുഹമ്മദ് ഷമി കോഴ വാങ്ങി ഒത്തുകളിച്ചിട്ടുണ്ടോ? ബിസിസിഐ അന്വേഷണസംഘം ഭാര്യ ഹസിനുമായി സംസാരിച്ചു

തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു, പലസ്ത്രീകളുമായി അവിഹിതബന്ധം; മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍