UPDATES

സിനിമാ വാര്‍ത്തകള്‍

എന്നേക്കാള്‍ ചെറുപ്പക്കാരനായ എന്റെ പ്രിയപ്പെട്ട വാപ്പിച്ചിക്ക് പിറന്നാള്‍ ആശംസകള്‍: ദുല്‍ഖര്‍ സല്‍മാന്‍

വിക്കിപ്പീഡിയ പറയുന്നത് വച്ച് നോക്കിയാല്‍ മമ്മൂട്ടിക്ക് 66 വയസ് തികഞ്ഞിരിക്കുന്നു. 1951 സെപ്റ്റംബര്‍ ഏഴിനാണ് മലയാളത്തിന്റെ അഭിമാനമായ നടന്റെ ജനനമെന്നാണ് വിക്കിപീഡിയ പറയുന്നത്.

എല്ലായ്‌പ്പോഴും എന്നേക്കാളും യുവത്വമുള്ള പ്രിയപ്പെട്ട വാപ്പിച്ചിക്ക് പിറന്നാള്‍ ആശംകള്‍ – മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍ ഇട്ടിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണിത്. മമ്മൂട്ടിയോടൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ് ദുല്‍ഖറിന്റെ പോസ്റ്റ്. തന്നേക്കാള്‍ ചെറുപ്പക്കാരനും എത്രയോ അധികം കൂളായ മനുഷ്യനുമാണ് തന്റെ പിതാവെന്ന് ദുല്‍ഖര്‍ അവകാശപ്പെടുന്നു. ദുല്‍ഖര്‍ പറയുന്നത് ശരിയല്ലേ എന്ന് ഫോട്ടോ കാണുന്നവര്‍ക്കും പെട്ടെന്ന് തോന്നിയേക്കാം.

വിക്കിപ്പീഡിയ പറയുന്നത് വച്ച് നോക്കിയാല്‍ മമ്മൂട്ടിക്ക് 66 വയസ് തികഞ്ഞിരിക്കുന്നു. 1951 സെപ്റ്റംബര്‍ ഏഴിനാണ് മലയാളത്തിന്റെ അഭിമാനമായ നടന്റെ ജനനമെന്നാണ് വിക്കിപീഡിയ പറയുന്നത്. പഴക്കം ചെല്ലുന്തോറും രുചി കൂടുന്ന വീഞ്ഞ് പോലെയാണ് മമ്മൂട്ടിയെന്ന് ആരാധകരും അസൂയാലുക്കളും പറയുന്നു. മമ്മൂട്ടി മനസ് കൊണ്ടും സുന്ദരനും ഊര്‍ജ്ജസ്വലനുമായ ചെറുപ്പക്കാരനാണെന്നാണ് ദുല്‍ഖര്‍ പറഞ്ഞുവരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍