UPDATES

സിനിമാ വാര്‍ത്തകള്‍

സോഹക്ക് മുന്നില്‍ ഞാന്‍ ചെറുതാകുന്നു; സെയ്ഫും സോഹയും സംസാരിക്കുന്നത് മനസിലാവില്ല: കരീന കപൂര്‍

സെയ്ഫും സോഹയും തമ്മിലുള്ള സംഭാഷണം തനിക്ക് പലപ്പോഴും മനസിലാകാറില്ല. അതേസമയം പുതിയ ഗോസിപ്പുകളെ കുറിച്ച് സോഹ എന്നോട് ചോദിച്ച് മനസിലാക്കാറുണ്ടെന്നും ഇത് തനിക്ക് വളരെയധികം ലജ്ജയുണ്ടാക്കുന്ന കാര്യമാണെന്നും കരീന പറഞ്ഞു.

തന്റെ ഭര്‍തൃ സഹോദരിയായ സോഹ അലി ഖാന് മുന്നില്‍ താന്‍ പലപ്പോഴും ചെറുതായി പോകാറുണ്ടെന്ന് ബോളിവുഡ് താരം കരീന കപൂര്‍. മുംബൈയില്‍ സോഹയുടെ ആദ്യ നോവലായ The Perils Of Being Moderately Famous പുറത്തിറക്കുന്ന ചടങ്ങിലാണ് കരീന കപൂര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ഭര്‍ത്താവ് സെയ്ഫ് അലി ഖാന്‍, ഭര്‍തൃ മാതാവ് ഷര്‍മിള ടാഗോര്‍, മറ്റൊരു ഭര്‍തൃ സഹോദരി സബ അലി ഖാന്‍, സോഹ അലി ഖാന്‍, സോഹയുടെ ഭര്‍ത്താവ് കുനാല്‍ കെമ്മു എന്നിവര്‍ക്കൊപ്പമാണ് കരീന ചടങ്ങില്‍ പങ്കെടുത്തത്.

സെയ്ഫും സോഹയും തമ്മിലുള്ള സംഭാഷണം തനിക്ക് പലപ്പോഴും മനസിലാകാറില്ല. അതേസമയം പുതിയ ഗോസിപ്പുകളെ കുറിച്ച് സോഹ എന്നോട് ചോദിച്ച് മനസിലാക്കാറുണ്ടെന്നും ഇത് തനിക്ക് വളരെയധികം ലജ്ജയുണ്ടാക്കുന്ന കാര്യമാണെന്നും കരീന പറഞ്ഞു. വീട്ടില്‍ അമ്മക്ക് (ഷര്‍മിള ടാഗോര്‍) ദേഷ്യം വരുമ്പോളോ പ്രശ്‌നങ്ങളുണ്ടാകുമ്പോളോ രംഗം ശാന്തമാക്കുന്നത് സോഹയാണെന്നും കരീന പറഞ്ഞു. പട്ടൗഡി കുടുംബത്തിന്റെ ഊര്‍ജ്ജ സ്രോതസാണ് സോഹ അലി ഖാനെന്നും സോഹയുടെ മുന്നില്‍ വച്ച് കരീന പറഞ്ഞു.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍