UPDATES

സിനിമാ വാര്‍ത്തകള്‍

പാഡ് മാന്‍ നിര്‍മ്മാതാവ് പ്രേരണ അറോറ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

നടനും ജെഎ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മാണ കമ്പനി ഉടമയായ ജോണ്‍ എബ്രഹാം, പ്രേരണയ്‌ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു.

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആര്‍ ബാല്‍കിയുടെ പാഡ്മാന്‍ അടക്കമുള്ള സിനിമകളുടെ നിര്‍മ്മാതാവ് പ്രേരണ അറോറ 16 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍. എക്കണോമിക് ഒഫന്‍സസ് വിംഗ് ആണ് പ്രേരണ അറോറയെ അറസ്റ്റ് ചെയ്തത്. ടോയ്‌ലറ്റ് ഏക് പ്രേം കഥ, റൂസ്തം എന്നീ സിനിമകളും നിര്‍മ്മിച്ചത് പ്രേരണ അറോറയുടെ ക്രി അര്‍ജ് എന്റര്‍ടെയ്ന്‍മെന്റാണ്. നേരത്തെ പ്രേരണയുടെ കമ്പനി, 50 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി പദ്മ ഇസ്പത് എന്ന കമ്പനി ആരോപിച്ചിരുന്നു.

നടനും ജെഎ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മാണ കമ്പനി ഉടമയായ ജോണ്‍ എബ്രഹാം, പ്രേരണയ്‌ക്കെതിരെ മൂന്ന് ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തിരുന്നു. വഞ്ചന, വിശ്വാസലംഘനം, അപകീര്‍ത്തി, ഐടി ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ ആരോപിച്ചാണ് കേസുകള്‍ ഫയല്‍ ചെയ്തത്. ജോണ്‍ എബ്രഹാം നായകനായ പരമാണു എന്ന സിനിമ നിര്‍മ്മിച്ചത് ജോണും പ്രേരണയും ചേര്‍ന്നാണ്. സുശാന്ത് സിംഗ് രാജ്പുതും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കേദാര്‍നാഥ് എന്ന സിനിമയുമായി ബന്ധപ്പെട്ടും പ്രേരണ വിവാദമുണ്ടാക്കിയിരുന്നു. സഹനിര്‍മ്മാതാവും സംവിധായകനുമായ അഭിഷേക് കപൂറുമായാണ് പ്രേരണ വഴക്കുണ്ടാക്കിയത്. ഷൂട്ടിംഗിന് ആവശ്യമായ സാധനങ്ങള്‍ പാഴാക്കി എന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. അതേസമയം അണിയറപ്രവര്‍ത്തകര്‍ക്ക് കൊടുക്കാനുള്ള പണം പ്രേരണ കൊടുത്തില്ലെന്ന് അഭിഷേക് കപൂര്‍ ആരോപിക്കുന്നു. പിന്നീട് ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്ന് ക്രി ആര്‍ജ് പിന്മാറുകയും റോണി സ്‌ക്രൂവാല രംഗത്തെത്തുകയുമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍