UPDATES

സിനിമാ വാര്‍ത്തകള്‍

ഹോളിവുഡ് നടിമാരുടെ നഗ്നചിത്രങ്ങള്‍ മോഷ്ടിച്ച് പ്രചരിപ്പിച്ചു: ഹാക്കര്‍ക്ക് എട്ട് മാസം തടവുശിക്ഷ

2014ലെ ഹാക്കിംഗ് കേസിലാണ് ശിക്ഷ. ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് അപ്ടണ്‍, കേഴ്‌സണ്‍ ഡന്‍സ്റ്റ് തുടങ്ങിയ നടിമാരുടെയെല്ലാം നഗ്നചിത്രങ്ങള്‍ പരസ്യമാക്കപ്പെട്ടു.

ജെന്നിഫര്‍ ലോറന്‍സ് അടക്കമുള്ള ഹോളിവുഡ് നടിമാരുടെ നഗ്നചിത്രങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ ഹാക്കര്‍ക്ക് യുഎസില്‍ എട്ട് മാസം തടവുശിക്ഷ. ജോര്‍ജ് ഗാരോഫാനോ (26) എന്ന യുവ ഹാക്കറാണ് ശിക്ഷിക്കപ്പെട്ടത്. ഹോളിവുഡ് താരങ്ങളടക്കം 240 പേരുടെ ഐ ക്ലൗഡ് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്തത്. നഗ്ന ഫോട്ടോകളും മറ്റ് സ്വകാര്യവിവരങ്ങളുമെല്ലാം ഇന്റര്‍നെറ്റില്‍ പരസ്യമാക്കപ്പെട്ടു.

2014ലെ ഹാക്കിംഗ് കേസിലാണ് ശിക്ഷ. ജെന്നിഫര്‍ ലോറന്‍സ്, കേറ്റ് അപ്ടണ്‍, കേഴ്‌സണ്‍ ഡന്‍സ്റ്റ് തുടങ്ങിയ നടിമാരുടെയെല്ലാം നഗ്നചിത്രങ്ങള്‍ പരസ്യമാക്കപ്പെട്ടു. ആപ്പിളിന്റെ ഓണ്‍ലൈന്‍ സെക്യൂരിറ്റി പേഴ്‌സണല്‍ എന്ന വ്യാജേന ഇരകളാക്കപ്പെട്ട വ്യക്തികള്‍ക്ക് ഗാരോഫാനോ ഇ മെയിലുകള്‍ അയച്ചിരുന്നു.

ഫെഡറല്‍ ചട്ടപ്രകാരം കുറഞ്ഞത് 10 മാസമെങ്കിലും തടവുശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. ലൈംഗിക പീഡനം പോലെ തന്നെ വലിയ കുറ്റമാണ് പ്രതി ചെയ്തിരിക്കുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഗാരോഫാനോയെ കൂടാതെ മൂന്ന് പേര്‍ കൂടി കേസില്‍ ശിക്ഷിക്കപ്പെട്ടു. ഇവര്‍ക്ക് പത്ത് മുതല്‍ പതിനെട്ട് മാസം വരെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍