UPDATES

സിനിമാ വാര്‍ത്തകള്‍

ഞാന്‍ പെണ്ണായിരുന്നെങ്കില്‍ മമ്മൂട്ടിയെ ബലാത്സംഗം ചെയ്‌തേനെ: മിഷ്‌കിന്റെ ‘തമാശ’ വിവാദത്തില്‍

മമ്മൂട്ടിയുടെ പ്രകടനം ഗംഭീരമാണ് എന്ന് പറഞ്ഞുവരുകയായിരുന്നു മിഷ്‌കിന്‍. ഇങ്ങനെ പറഞ്ഞുപറഞ്ഞാണ് ബലാത്സംഗത്തിലെത്തിയത്.

താനൊരു ആണും മമ്മൂട്ടി ഒരു പെണ്ണും ആയിരുന്നെങ്കില്‍ അദ്ദേഹത്തെ താന്‍ പ്രേമിച്ചേനെ എന്ന് തമിഴ് സംവിധായകന്‍ മിഷ്‌കിന്‍. താനൊരു പെണ്ണായിരുന്നെങ്കില്‍ മമ്മൂട്ടിയെ ബലാത്സംഗം ചെയ്‌തേനെ എന്നും മിഷ്‌കിന്‍ പറഞ്ഞു. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന പുതിയ ചിത്രത്തിന്റ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ സംസാരിക്കവേയാണ് മിഷ്‌കിന്റെ വിവാദ പ്രസ്താവന. ചെന്നൈയിലാണ് ചടങ്ങ് നടന്നത്.

മമ്മൂട്ടിയുടെ പ്രകടനം ഗംഭീരമാണ് എന്ന് പറഞ്ഞുവരുകയായിരുന്നു മിഷ്‌കിന്‍. ഇങ്ങനെ പറഞ്ഞുപറഞ്ഞാണ് ബലാത്സംഗത്തിലെത്തിയത്. മമ്മൂട്ടിയെ തന്നെ കഥാപാത്രത്തിനായി തിരഞ്ഞെടുത്ത റാമിനെ മിഷ്‌കിന്‍ അഭിനന്ദിച്ചു. തമിഴ് നടന്മാര്‍ ആരെങ്കിലുമാണ് മമ്മൂട്ടി ചെയ്തിരുന്ന വേഷം ചെയ്തിരുന്നതെങ്കില്‍ ഓവറാക്ക് കുളമാക്കുമായിരുന്നു എന്ന് മിഷ്‌കിന്‍ പറഞ്ഞു. നമുക്ക് മമ്മൂട്ടിയെ കണ്ട് ഇങ്ങനെ ഇരിക്കാം. മമ്മൂട്ടി എന്നേക്കാള്‍ പ്രായം കുറഞ്ഞയാളും ഒരു സ്ത്രീയുമായിരുന്നെങ്കില്‍ മമ്മൂട്ടിയെ ഞാന്‍ പ്രേമിച്ചേനെ. അതല്ല ഞാനൊരു പെണ്‍കുട്ടി ആയിരുന്നെങ്കില്‍ മമ്മൂട്ടിയെ ഞാന്‍ ബലാത്സംഗം ചെയ്‌തേനെ – മിഷ്‌കിന്‍ ഇത് പറഞ്ഞപ്പോള്‍ സദസില്‍ കൂട്ടച്ചിരിയും കയ്യടികളും മുഴങ്ങി.

ഹോളിവുഡിലെ മീ ടൂ കാമ്പെയിന്‍ മുതല്‍ മലയാള സിനിമ ലോകത്ത് ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യവുമായി രൂപപ്പെട്ട കൂട്ടായ്മ വരെ ലോകത്തെ വിവിധ സിനിമ ഇന്‍ഡസ്ട്രികള്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും എതിരായി ചര്‍ച്ചകള്‍ സജീവമായിരിക്കുമ്പോളാണ് മിഷ്‌കിന്റെ ബലാത്സംഗ തമാശ എന്നാണ് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍