UPDATES

സിനിമാ വാര്‍ത്തകള്‍

ലൈംഗിക പീഡന കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യം: ഹാര്‍വി വീന്‍സ്റ്റീന്‍ കോടതിയില്‍

ആരോപണം ഉന്നയിച്ചവരില്‍ ഒരാളുമായുള്ള വീന്‍സ്റ്റീന്റെ ഇ മെയില്‍ ഇടപാടുകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഹാജരാക്കി. വീന്‍സ്റ്റീനും ആരോപണം ഉന്നയിച്ചയാളു തമ്മില്‍ അത്ര അടുപ്പത്തിലായിരുന്നു എന്ന വാദിക്കുന്നതിന്റെ ഭാഗമായാണിത്. തന്നെ വീന്‍സ്റ്റീന്‍ ബലാത്സംഗം ചെയ്തു എന്ന് പരാതിക്കാരി പറയുന്ന തീയതിക്ക് ശേഷമുള്ളതാണ് മെയിലുകള്‍.

തനിക്കെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുപ്രസിദ്ധ ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീന്‍ കോടതിയില്‍. മൂന്ന് സ്ത്രീകളാണ് ഹാര്‍വി വീന്‍സ്റ്റീനിനെതിരെ ന്യൂയോര്‍ക്ക് കോടതിയെ സമീപിച്ചത്. ലൈംഗിക ചൂഷണം, ലൈംഗിക പിഡനം, ബലാത്സംഗം തുടങ്ങിയവയെല്ലാം വീന്‍സ്റ്റീനിനെതിരെ ആരോപിക്കുന്നു. കുറഞ്ഞത് 10 വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ് വീന്‍സ്റ്റീനെതിരെയുള്ളത്. മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ നേതാക്കളില്‍ നിന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്നുമുള്ള സമ്മര്‍ദ്ദമാണ് തനിക്കെതിരായ കേസിന് പിന്നിലെന്നാണ് വീന്‍സ്റ്റീന്റെ ആരോപണം. ഹാര്‍വി വീന്‍സ്റ്റീനെതിരെ ലൈംഗിക പീഡനം ആരോപിച്ച് നടിമാരടക്കമുള്ള ഹോളിവുഡിലെ വനിത ചലച്ചിത്രപ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് മീ ടു ഹാഷ് ടാഗ് കാംപെയിന്‍ തുടങ്ങിയത്.

ഹര്‍ജിക്കാരായ മൂന്ന് സ്ത്രീകളുമായും സമ്മതമില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എന്നാണ് ഹാര്‍വി വീന്‍സ്റ്റീന്‍ പറയുന്നത്. ആരോപണം ഉന്നയിച്ചവരില്‍ ഒരാളുമായുള്ള വീന്‍സ്റ്റീന്റെ ഇ മെയില്‍ ഇടപാടുകള്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഹാജരാക്കി. വീന്‍സ്റ്റീനും ആരോപണം ഉന്നയിച്ചയാളു തമ്മില്‍ അത്ര അടുപ്പത്തിലായിരുന്നു എന്ന വാദിക്കുന്നതിന്റെ ഭാഗമായാണിത്. തന്നെ വീന്‍സ്റ്റീന്‍ ബലാത്സംഗം ചെയ്തു എന്ന് പരാതിക്കാരി പറയുന്ന തീയതിക്ക് ശേഷമുള്ളതാണ് മെയിലുകള്‍.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍