UPDATES

സിനിമാ വാര്‍ത്തകള്‍

ഹാര്‍വി വീന്‍സ്റ്റീന്‍ ലൈംഗിക ചൂഷണത്തിന് ശ്രമിച്ചെന്ന് സല്‍മ ഹയെക്; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി

താമസിക്കുന്ന ഹോട്ടലുകളിലെത്തി ശല്യം ചെയ്തു. വീന്‍സ്റ്റീന് ബന്ധമില്ലാത്ത, തന്റെ ചിത്രങ്ങളുടെ സെറ്റിലും അയാള്‍ എത്തിയിരുന്നു. ഓറല്‍ സെക്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ നഗ്നയായി ഷവറില്‍ കുളിക്കുന്നതും നഗ്നയായി മറ്റൊരു സ്ത്രീയോടൊപ്പം കിടക്കുന്നത് കാണണമെന്നും പറഞ്ഞു.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരെ നടിമാര്‍ അടക്കമുള്ള വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന ലൈംഗിക ചൂഷണ, പീഡന ആരോപണങ്ങള്‍ തുടരുന്നു. ഏറ്റവുമൊടുവില്‍ നടി സല്‍മ ഹയെക് ആണ് വീന്‍സ്റ്റീന് എതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് സല്‍മ ഹയെക്, ഹാര്‍വി വീന്‍സ്റ്റീനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. തന്നോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ഷവറിന് കീഴില്‍ ഒരുമിച്ച് കുളിക്കണമെന്നും ആവശ്യപ്പെട്ട് വീന്‍സ്റ്റീന്‍ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി സല്‍മ പറയുന്നു.

താമസിക്കുന്ന ഹോട്ടലുകളിലെത്തി ശല്യം ചെയ്തു. വീന്‍സ്റ്റീന് ബന്ധമില്ലാത്ത, തന്റെ ചിത്രങ്ങളുടെ സെറ്റിലും അയാള്‍ എത്തിയിരുന്നു. ഓറല്‍ സെക്‌സ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ നഗ്നയായി ഷവറില്‍ കുളിക്കുന്നതും നഗ്നയായി മറ്റൊരു സ്ത്രീയോടൊപ്പം കിടക്കുന്നത് കാണണമെന്നും പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ നിഷേധിക്കുമ്പോള്‍ വീന്‍സ്റ്റീന്റെ പഞ്ചാരയടി, വധഭീഷണിക്ക് വഴി മാറുമായിരുന്നു – സല്‍മ ഹയെക് പറയുന്നു. വിഖ്യാത ചിത്രകാരി ഫ്രിദ കാലോയുടെ ജീവിതം ആവിഷ്‌കരിച്ച ഫ്രിദ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായത് സല്‍മ ഹയെക് ആയിരുന്നു. വീന്‍സ്റ്റീന്‍ ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. വീന്‍സ്റ്റീനുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിച്ചപ്പോള്‍ തന്നെ ഈ ചിത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതായും സല്‍മ പറയുന്നു. മറ്റൊരു നടിയുമായി ലെസ്ബിയന്‍ സെക്‌സ് ചെയ്യുന്ന രംഗത്തിന് വീന്‍സ്റ്റീന്‍ നിര്‍ബന്ധിച്ചു. അങ്ങനെ ചെയ്താല്‍ ചിത്രത്തില്‍ തുടരാം എന്നൊരു ഉപാധി വീന്‍സ്റ്റീന്‍ വച്ചിരുന്നു.

ദിലീപിന് വേണ്ടി കണ്ണീര്‍ ഒഴുക്കുന്നവര്‍ ഹോളിവുഡില്‍ നിന്നുള്ള ഈ സന്ദേശം കേള്‍ക്കുക

സിനിമ ഇന്‍ഡസ്ട്രിയില്‍ സ്ത്രീ – പുരുഷ സമത്വം ഉണ്ടാകുന്നത് വരെ ഇത്തരം ചൂഷണങ്ങളും പീഡനങ്ങളും ഭീഷണികളും തുടരുമെന്ന് സല്‍മ ഹയെക് പറഞ്ഞു. നടി അലീസിയ മിലാനോ ആണ് ലൈംഗിക ചൂഷണ, പീഡന അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന മീ ടൂ കാംപെയിന് തുടക്കം കുറിച്ചത്. ആഷ്‌ലി ജൂഡ്, റോസ് മക്‌ഗോവന്‍, അനബെല്ല സിയോറ തുടങ്ങിയവരെല്ലാം വീന്‍സ്റ്റീനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം വീന്‍സ്റ്റീന്‍ ആരെയും ലൈംഗികമായി ചൂഷണം ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇവയെല്ലാം വ്യാജ ആരോപണങ്ങളാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇത്തരം വ്യക്തിഹത്യാ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

കൂടുതല്‍ വായനയ്ക്ക്: https://goo.gl/aHysA8

പുരുഷാധിപത്യ സിനിമാ ലോകത്ത് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നു: നതാലി പോര്‍ട്ട്മാന്‍

ലൈംഗിക ചൂഷണം: വീന്‍സ്റ്റീനേക്കാള്‍ വഷളന്‍ ട്രംപ്

വെയ്ന്‍സറ്റെയ്‌നെതിരെ അന്നബെല്ലയും ബലാല്‍സംഗ ആരോപണവുമായി രംഗത്ത്‌

പ്രമുഖ സംവിധായകന്റെ ആവശ്യം നിരസിച്ചതിനാല്‍ പ്രിയങ്ക ചോപ്രയ്ക്ക് നഷ്ടപ്പെട്ടത് 10 സിനിമകളെന്ന് മാതാവ്

ലൈംഗികാതിക്രമണം: ഹോളിവുഡ് നടന്‍ കെവിന്‍ സ്പേസിനെതിരെ അന്വേഷണം ആരംഭിച്ചു

ഹോളിവുഡ് രാഷ്ട്രീയം പറയാന്‍ പഠിച്ചത് ഇപ്പോളാണോ ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍