UPDATES

സിനിമാ വാര്‍ത്തകള്‍

12 വയസുകാരനായ ഋത്വിക് റോഷനെ ശ്രീദേവി സഹായിച്ചതെങ്ങനെ? ഒരു പൊട്ടിച്ചിരിയുടെ ഓര്‍മ്മ

അതൊരു പൊട്ടിച്ചിരിയുടെ ഓര്‍മ്മയാണ്. ഋത്വികിന്റെ ചിരി ശരിയാകും വരെ ശ്രീദേവിയും ചിരിച്ചുകൊണ്ടിരുന്നതിന്റെ ഓര്‍മ്മ. വലിയ താരമായ ശ്രീദേവിക്ക് മുന്നില്‍ സ്തംഭിച്ച് പോയ തനിക്ക് അവര്‍ ധൈര്യം പകര്‍ന്നതിന്റെ ഓര്‍മ്മ.

നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ബോളിവുഡ് സ്തംഭിച്ച് നില്‍ക്കെ, അവരെ അനുസ്മരിച്ച് നടന്‍ ഋത്വിക് റോഷനും രംഗത്തെത്തി. ബാല താരമായിരുന്ന തന്നെ, ആദ്യമായി ഡയലോഗ് പറഞ്ഞ ചിത്രത്തില്‍ ശ്രീദേവി എങ്ങനെയാണ് സഹായിച്ചത് എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പമുള്ള കുറിപ്പില്‍ ഋത്വിക് റോഷന്‍ ഓര്‍മ്മിക്കുന്നത്. 1986ല്‍ പുറത്തിറങ്ങിയ ഭഗവാന്‍ ദാദ എന്ന ചിത്രത്തിന്റെ ഓര്‍മ്മയാണത്. ഋത്വിക് റോഷന് അന്ന് 12 വയസ്.

ഋത്വികിന്റെ പിതാവ് രാകേഷ് റോഷന്‍ നിര്‍മ്മിച്ച്, അമ്മയുടെ അച്ഛനായ ജെ ഓംപ്രകാശ് സംവിധാനം ചെയ്ത സിനിമയായിരുന്നു അത്. രാകേഷ് റോഷനും ശ്രീദേവിയും രജനികാന്തും ഡാനി ഡെന്‍സോംഗ്പയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വളര്‍ത്തുമകനായ 12കാരനായാണ് ഋത്വിക് എത്തിയത്. അതൊരു പൊട്ടിച്ചിരിയുടെ ഓര്‍മ്മയാണ്. ഋത്വികിന്റെ ചിരി ശരിയാകും വരെ ശ്രീദേവിയും ചിരിച്ചുകൊണ്ടിരുന്നതിന്റെ ഓര്‍മ്മ. വലിയ താരമായ ശ്രീദേവിക്ക് മുന്നില്‍ സ്തംഭിച്ച് പോയ തനിക്ക് അവര്‍ ധൈര്യം പകര്‍ന്നതിന്റെ ഓര്‍മ്മ.

“ഞാന്‍ അവരെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. വളരെയധികം ആരാധിച്ചിരുന്നു. എന്റെ ആദ്യത്തെ അഭിനയ രംഗം ശ്രീദേവിയ്‌ക്കൊപ്പമായിരുന്നു. അവരുടെ മുന്നില്‍ ഞാന്‍ വല്ലാതെ സമ്മര്‍ദ്ദത്തിലായിരുന്നു, എന്‍റെ ധൈര്യം ചോര്‍ന്നുപോയി. അവര്‍ എന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നതിനായി അവരും ടെന്‍ഷനിലാണെന്ന് അഭിനയിച്ചു. കൈ പിടിച്ചു കുലുക്കി. ആ സീനില്‍ ഞങ്ങള്‍ ചിരിക്കണമായിരുന്നു. എന്റെ ചിരി ശരിയാകും വരെ അവര്‍ പൊട്ടിച്ചിരിച്ചുകൊണ്ടിരുന്നു. നിങ്ങളെ വല്ലാതെ മിസ് ചെയ്യും, മാം” – ഋത്വിക് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍