UPDATES

സിനിമാ വാര്‍ത്തകള്‍

#മീ ടൂ: 16ാം വയസില്‍ തന്നെ സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് റീസ് വിതര്‍സ്പൂണ്‍

നിര്‍മ്മാതാവ്‌ ഹാര്‍വി വീന്‍സറ്റീനിനെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് റീസ് വിതര്‍സ്പൂണ്‍ അടക്കമുള്ള നടിമാര്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് തങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ലൈംഗിക പീഡനം സംബന്ധിച്ച അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്ത് വരുന്നത്.

16ാം വയസില്‍ തന്നെ ഒരു സംവിധായകന്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ഹോളിവുഡ് നടി റീസ് വിതര്‍സ്പൂണ്‍. എന്നാല്‍ സിനിമയുടെ പ്രൊഡ്യൂസര്‍മാരും അണിയറപ്രവര്‍ത്തകരും ഇക്കാര്യം പുറത്തുപറയരുതെന്ന് തന്നോട് ആവശ്യപ്പെട്ടതായും റീസ് വിതര്‍സ്പൂണ്‍ പറയുന്നു. ഹോളിവുഡില്‍ ഒരു പൊതുപരിപാടിയില്‍ ചലച്ചിത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറയുമ്പോള്‍ റീസ് വിതര്‍സ്പൂണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരാണ് ആ സംവിധായകന്‍ എന്ന് വെളിപ്പെടുത്താന്‍ റീസ് തയ്യാറായില്ല. തന്റെ കരിയറില്‍ പലപ്പോഴും നേരിടേണ്ടി വന്നിട്ടുള്ള ലൈംഗിക ചൂഷണങ്ങളിലും പീഡനങ്ങളിലും ആദ്യത്തെ സംഭവമായിരുന്നു അതെന്ന് അവര്‍ പറയുന്നു.

ഉറക്കം കെടുത്തി നിരവധി ദുരനുഭവങ്ങളുണ്ട്. ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളുണ്ട്. ഇതൊന്നും നേരത്തെ തുറന്നുപറയാത്തതില്‍ കുറ്റബോധമുണ്ടെന്നും റീസ് വിതര്‍സ്പൂണ്‍ പറഞ്ഞു. പ്രതികരിക്കാതിരിക്കുക എന്നതാണ് ഈ മേഖലയില്‍ ജോലി ചെയ്യാനുള്ള വ്യവസ്ഥയെന്നാണ് ആ ചിത്രത്തിന്റെ പ്രൊഡ്യൂസര്‍മാരും ഏജന്റുമാരും എനിക്ക് മനസിലാക്കി തന്നത്. ഇത് എന്റെ ജീവിതത്തില്‍ ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. കരിയറില്‍ പലപ്പോഴായി ഇത്തരത്തിലുള്ള ദുരനുഭവങ്ങളുണ്ടായിട്ടുണ്ട്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ത്രീകളും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് രംഗത്ത് വന്നതോടെയാണ് ഇക്കാര്യം പറയാന്‍ താന്‍ തീരുമാനിച്ചതെന്നും റീസ് വിതര്‍സ്പൂണ്‍ പറയുന്നു.

നിര്‍മ്മാതാവ്‌ ഹാര്‍വി വീന്‍സറ്റീനിനെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് റീസ് വിതര്‍സ്പൂണ്‍ അടക്കമുള്ള നടിമാര്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് തങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ലൈംഗിക പീഡനം സംബന്ധിച്ച അനുഭവങ്ങള്‍ പങ്കുവച്ച് രംഗത്ത് വരുന്നത്. ഹോളിവുഡിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. സ്ത്രീകളോട് ലൈംഗിക പീഡനം സംബന്ധിച്ച അനുഭവങ്ങള്‍ തുറന്നുപറയാന്‍ ആവശ്യപ്പെടുന്ന #MeToo ഹാഷ് ടാഗ് കാംപെയിന് നടി അലീസിയ മിലാനോ തുടക്കം കുറിച്ചിരുന്നു. ഈ ഹാഷ് ടാഗ് ലോകത്തെമ്പാടും വലിയ തരംഗമായി മാറിയിരിക്കുകയാണ്. തുടര്‍ന്ന് അമേരിക്ക ഫെറേറ, ജെന്നിഫര്‍ ലോറന്‍സ് തുടങ്ങിയ നടിമാര്‍ തങ്ങളുടെ ലൈംഗിക പീഡന, ചൂഷണ അനുഭവങ്ങള്‍ തുറന്നുപറഞ്ഞു. താന്‍ ഒമ്പതാം വയസില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അമേരിക്ക ഫെറേറ പറഞ്ഞത്. ഒരു സിനിമയുടെ തിരഞ്ഞെടുപ്പിനായി തന്നെ മറ്റ് നടിമാരോടൊപ്പം നഗ്നായിക്കി നിര്‍ത്തി അപമാനിച്ചിട്ടുണ്ടെന്ന് ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍