UPDATES

സിനിമാ വാര്‍ത്തകള്‍

റെഡ് സ്പാരോയിലെ കഥാപാത്രം ആവശ്യപ്പെട്ടതിനാല്‍ നഗ്നയായി, അതെനിക്ക് ധൈര്യം നല്‍കി: ജെന്നിഫര്‍ ലോറന്‍സ്

സ്വന്തം ഇഷ്ടപ്രകാരം സിനിമയിലെ കഥാപാത്രം ആവശ്യപ്പെടുന്നതനുസരിച്ച് നഗ്നയായി അഭിനയിക്കുന്നതും ഫോണിലെ സ്വകാര്യമായ നഗ്ന ചിത്രങ്ങള്‍ ആഗ്രഹിക്കാതെ പുറത്ത് പോകുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ജെന്നിഫര്‍ ലോറന്‍സ് ചൂണ്ടിക്കാട്ടി.

റെഡ് സ്പാരോ എന്ന സിനിമയിലെ കഥാപാത്രം നഗ്നയായി അഭിനയിക്കേണ്ട സാഹചര്യമുണ്ടായിരുന്നെന്ന് ഹോളിവുഡ് നടി ജെന്നിഫര്‍ ലോറന്‍സ്. അത് തനിക്ക് വളരെയധികം ധൈര്യം നല്‍കിയതായും ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞു. മുന്‍ സിഐഎ ഏജന്റ് ജേസണ്‍ മാത്യൂസിന്റെ ബെസ്റ്റ് സെല്ലിംഗ് നോവലിനെ ആധാരമാക്കി ഫ്രാന്‍സിസ് ലോറന്‍സ് സംവിധാനം ചെയ്ത ചിത്രത്തില്‍ സോവിയറ്റ് ചാരസംഘടന പ്രവര്‍ത്തകയായി മാറുന്ന റഷ്യന്‍ ബാലെ നര്‍ത്തകി ഡൊമിനിക ഇഗൊറോവയുടെ വേഷമാണ് ജെന്നിഫര്‍ ലോറന്‍സ് ചെയ്തിരിക്കുന്നത്. തന്റെ ലൈംഗിക അവകാശബോധവും അഭിമാനവും ഉയര്‍ത്താന്‍ റെഡ് സ്പാരോ സഹായിച്ചതായി ജെന്നിഫര്‍ ലോറന്‍സ് പറഞ്ഞു.

ആളുകള്‍ എന്തുപറയും എന്നായിരുന്നു എന്റെ പേടി. നഗ്നയായി അഭിനയിക്കുന്ന നിങ്ങളുടെ നഗ്ന ഫോട്ടോകള്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ട് പുറത്തുപോകുന്നതിനെക്കുറിച്ച് എങ്ങനെ പരാതി പറയാനാകും എന്ന് ആളുകള്‍ ചോദിക്കില്ലേ – ജെന്നിഫര്‍ ലോറന്‍സ് വാനിറ്റി ഫെയറിനോട് പറഞ്ഞു. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം സിനിമയിലെ കഥാപാത്രം ആവശ്യപ്പെടുന്നതനുസരിച്ച് നഗ്നയായി അഭിനയിക്കുന്നതും ഫോണിലെ സ്വകാര്യമായ നഗ്ന ചിത്രങ്ങള്‍ ആഗ്രഹിക്കാതെ പുറത്ത് പോകുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ജെന്നിഫര്‍ ലോറന്‍സ് ചൂണ്ടിക്കാട്ടി. 2014ല്‍ ജെന്നിഫര്‍ ലോറന്‍സിന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെടുകയും സ്വകാര്യമായി വച്ചിരുന്ന നഗ്ന ഫോട്ടോകള്‍ ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുകയുമായിരുന്നു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍