UPDATES

സിനിമ

മാര്‍ലന്‍ ബ്രാന്‍ഡോ അല്ല, റോബര്‍ട്ട് ഡി നീറോയാണ് ആ ‘നായകന്‍’: കമല്‍ ഹാസന്‍ പറയുന്നു

മാര്‍ലന്‍ ബ്രാന്‍ഡോ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടന്മാരില്‍ ഒരാള്‍ ആണെങ്കിലും നായകന്‍ എന്ന സിനിമയ്ക്ക് പ്രചോദനമായ ഇംഗ്ലീഷ് സിനിമ ഗോഡ് ഫാദര്‍ അല്ല എന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

ഫ്രാന്‍സിസ് കപ്പോളയുടെ ലോക ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായ, ഗോഡ്ഫാദര്‍ പരമ്പരയുടെ ആദ്യ ഭാഗം (1972) അതിന് ശേഷം വിവിധ ലോക ഭാഷകളില്‍ പുറത്തിറങ്ങിയ അധോലോക പശ്ചാത്തലമുള്ള സിനിമകളെ സ്വാധീനിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മണിരത്‌നത്തിന്റെ നായകന്‍ അതിലൊന്നാണ്. ഗോഡ്ഫാദറിലെ ചില രംഗങ്ങള്‍ മണിരത്‌നം പുനരാവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ലന്‍ ബ്രാന്‍ഡോ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടന്മാരില്‍ ഒരാള്‍ ആണെങ്കിലും നായകന്‍ എന്ന സിനിമയ്ക്ക് പ്രചോദനമായ ഇംഗ്ലീഷ് സിനിമ ഗോഡ് ഫാദര്‍ അല്ല, എന്നാണ് കമല്‍ഹാസന്‍ പറയുന്നത്.

കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം രണ്ടാം തവണ നേടിക്കൊടുത്ത നായകന്‍ പറയാന്‍ ശ്രമിച്ചത് അധോലോക നേതാവ് വരദരാജ മുതലിയാരുടെ ജീവിതമാണ്. എന്നാല്‍ സെര്‍ജിയോ ലിയോണ്‍ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം Once Upon a Time in America ആണ് ഈ സിനിമ ചെയ്യാന്‍ തങ്ങളെ പ്രേരിപ്പിച്ചത് എന്നാണ് നായകന്‍ പുറത്തിറങ്ങി 31 വര്‍ഷങ്ങള്‍ക്കിപ്പുറം കമല്‍ പറയുന്നത്. വിഖ്യാത നടന്‍ റോബര്‍ട്ട്‌ ഡി നീറോയാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രമായ ഡേവിഡ് എന്ന ഗാംഗ്സ്റ്ററായത്. ഗോഡ് ഫാദര്‍ പരമ്പരയിലെ രണ്ടാം ഭാഗത്തില്‍ ബ്രാന്‍ഡോ അവതരിപ്പിച്ച അധോലോക നേതാവ് വിറ്റോ കോര്‍ലിയോണിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ചതും റോബര്‍ട്ട് ഡി നീറോ തന്നെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍