UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“അയ്യപ്പ ഭക്തരുടെ പ്രശ്‌നം മനസിലാകുന്നില്ല, ശബരിമലയില്‍ അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല”: കമല്‍ഹാസന്‍

ഈ വിഷയത്തില്‍ ഞാന്‍ ഇടപെടാതിരിക്കുകയാണ് നല്ലത് എന്ന് തോന്നുന്നു. കേരള സര്‍ക്കാര്‍ സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ല എന്ന് പറയാനാകില്ല. പ്രതിഷേധക്കാരായ ജനങ്ങള്‍ ഇത് തടയുന്നതില്‍ എന്ത് ചെയ്യാനാകും?

ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും തന്നോട് ഇക്കാര്യത്തില്‍ അഭിപ്രായം തേടുന്നത് ശരിയല്ലെന്നും നടന്‍ കമല്‍ഹാസന്‍. നേരത്തെ ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കുന്ന സുപ്രീം കോടതി വിധിയെ കമല്‍ഹാസന്‍ സ്വാഗതം ചെയ്തിരുന്നു. അതേസമയം അയ്യപ്പ ഭക്തരുടെ നിലപാട് എന്താണെന്നോ അവരുടെ പ്രശ്‌നം എന്താണെന്നോ തനിക്ക് മനസിലാകുന്നില്ലെന്നും താന്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാടേ സ്വീകരിക്കൂ എന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. മറ്റ് പല ക്ഷേത്രങ്ങളിലും പോയിട്ടുണ്ടെങ്കിലും ശബരിമലയില്‍ ഇതുവരെ പോയിട്ടില്ലെന്നും യുക്തിവാദിയും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവുമായ കമല്‍ പറഞ്ഞു. അതേസമയം ശബരിമലയിലെ ആചാരങ്ങള്‍ മാറ്റാന്‍ ശ്രമിക്കരുത് എന്നാണ് കഴിഞ്ഞ ദിവസം രജനികാന്ത് പറഞ്ഞത്. ഇരുവരും സ്വന്തം രാഷ്ട്രീയ കക്ഷികളുമായി തമിഴ്‌നാട്ടില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയാണ്.

ഈ വിഷയത്തില്‍ ഞാന്‍ ഇടപെടാതിരിക്കുകയാണ് നല്ലത് എന്ന് തോന്നുന്നു. കേരള സര്‍ക്കാര്‍ സുപ്രീം കോടതി വിധി അംഗീകരിക്കുന്നില്ല എന്ന് പറയാനാകില്ല. പ്രതിഷേധക്കാരായ ജനങ്ങള്‍ ഇത് തടയുന്നതില്‍ എന്ത് ചെയ്യാനാകും. കാവേരി പ്രശ്‌നത്തില്‍ കര്‍ണാടക സര്‍ക്കാരാണ് സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കുന്നത്. എന്നാല്‍ ഇവിടെ അതല്ല പ്രശ്‌നം – മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കമല്‍ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് പാര്‍ട്ടിയ്ക്കകത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച് ഇപ്പോള്‍ പറയാറായിട്ടില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം ഉണ്ടെന്ന് കമല്‍ഹാസന്‍; വര്‍ഗീയകലാപം തടയുന്നതില്‍ കേരളം മാതൃക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍