UPDATES

സിനിമാ വാര്‍ത്തകള്‍

മീ ടൂ: മുകേഷിനെതിരെ കേസെടുക്കാനാകില്ലെന്ന് നിയമോപദേശം

യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയത്.

സോഷ്യല്‍ മീഡിയയിലെ വെളിപ്പെടുത്തലിന്റെ മാത്രം അടിസ്ഥാനത്തില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് പൊലീസിന് നിയമോപദേശം. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയതെന്ന് മലയാള മനോരമ പറയുന്നു.

19 വര്‍ഷം മുമ്പ് സൂര്യ ടിവിയിലെ കോടീശ്വരന്‍ പരിപാടിയുടെ ചിത്രീകരണത്തിന് ചെന്നൈയിലെ ഹോട്ടലില്‍ താമസിക്കുമ്പോള്‍, പരിപാടിയുടെ അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ച് തന്നെ ശല്യപ്പെടുത്തിയിരുന്നതായും ലൈംഗികചൂഷണത്തിന് ശ്രമിച്ചതായുമാണ് സിനിമ സാങ്കേതിക പ്രവര്‍ത്തകയും ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറുമായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തല്‍. പരിപാടിയുടെ പ്രൊഡ്യൂസറായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ ഒഴിവാക്കിതന്നെന്നും ടെസ് പറഞ്ഞിരുന്നു. അതേസമയം ഇങ്ങനെയൊരു സംഭവം ഓര്‍മ്മയില്ലെന്നും ടെസിനെ കണ്ടതായി ഓര്‍ക്കുന്നില്ലെന്നുമാണ് മുകേഷ് പറഞ്ഞത്. ആരോപണം മുകേഷ് നിഷേധിക്കുകയാണ്.

ബോളിവുഡില്‍ തനുശ്രീ ദത്ത, നാന പടേക്കറിനെതിരെ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തോടെ തുടക്കം കുറിച്ച മീ ടൂ കാംപെയിന്‍ മലയാള സിനിമയില്‍ ആദ്യം പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് മുകേഷിനെയാണ്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികള്‍ക്ക് നേരെ ഇത്തരത്തില്‍ സ്ത്രീകള്‍ പരാതികളുമായി രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

മുകേഷ് മുഴുക്കുടിയന്‍, സ്ത്രീവിരുദ്ധന്‍, പണത്തോട് ആര്‍ത്തി; നിരന്തരം തല്ലുമായിരുന്നു: സരിത അന്ന് പറഞ്ഞത്

ഡെറിക് ഒബ്രിയാന്‍ എന്റെ അടുത്ത സുഹൃത്ത് എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നെങ്കില്‍ പറഞ്ഞേനെ: മീടൂ ആരോപണത്തില്‍ മുകേഷ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍