UPDATES

സിനിമാ വാര്‍ത്തകള്‍

മോഹന്‍ലാലും ലൂക്ക ബ്രാസിയും തമ്മിലെന്ത്? കാര്യമുണ്ടെന്ന് എന്‍എസ് മാധവന്‍

ഇടതുപക്ഷക്കാരനായി അഭിനയിക്കുകയും ഇടതുപക്ഷ നേതൃത്വവുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന അയാളെ വിശ്വസിക്കരുതെന്നും അയാള്‍ എല്ലായ്‌പ്പോഴും ഡോണിനൊപ്പമേ നില്‍ക്കുകയുള്ളൂ എന്നുമാണ് മാധവന്‍ പറയുന്നത്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരായ പ്രതികരണങ്ങള്‍ക്കും പ്രതിഷേധത്തിനും പിന്നില്‍ ലൂക്ക ബ്രാസിയാണ് എന്നാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്റെ അഭിപ്രായം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിരിക്കുന്നത് ലൂക്ക ബ്രാസിയാണ് എന്നാണ് താന്‍ മനസിലാക്കുന്നത് എന്ന് മാധവന്‍ പറയുന്നു. ഇടതുപക്ഷക്കാരനായി അഭിനയിക്കുകയും ഇടതുപക്ഷ നേതൃത്വവുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന അയാളെ വിശ്വസിക്കരുതെന്നും അയാള്‍ എല്ലായ്‌പ്പോഴും ഡോണിനൊപ്പമേ നില്‍ക്കുകയുള്ളൂ എന്നുമാണ് മാധവന്‍ പറയുന്നത്. മലയാളികള്‍ക്ക് സുപരിചിതനായ ലൂക്ക ബ്രാസി, ഫ്രാന്‍സിസ് കപ്പോളയുടെ ഗോഡ്ഫാദര്‍ സിനിമയിലെ കഥാപാത്രമാണ്. മാരിയോ പുസോ സൃഷ്ടിച്ച കഥാപാത്രം. സിനിമയില്‍ ലെന്നി മൊന്റാന അനശ്വരമാക്കിയ കഥാപാത്രം. അധോലോക നേതാവ് വിറ്റോ കോര്‍ലിയോണിന്റെ (മാര്‍ലന്‍ ബ്രാന്‍ഡോ) വിശ്വസ്തന്‍.

വിറ്റോ കോര്‍ലിയോണിന്റെ മകന്‍ മൈക്കിള്‍ കോര്‍ലിയോണ്‍ (അല്‍ പാച്ചിനോ) ലൂക്ക ബ്രാസിയെക്കുറിച്ച് കാമുകി കേ ആഡംസിന് പറഞ്ഞുകൊടുക്കുന്ന രംഗവും ഡയലോഗും ഗോഡ്ഫാദര്‍ സിനിമ ആസ്വദിച്ചിട്ടുള്ളവര്‍ക്ക് മറക്കാനാവില്ല. ഏതായാലും മാരിയോ പൂസോയുടേയും ഫ്രാന്‍സിസ് കപ്പോളയുടേയും ലൂക്ക ബ്രാസി, ഡോണിന് വേണ്ടി മുന്നോട്ട് വച്ച പോലെ തള്ളിക്കളയാനാകാത്ത വല്ല വാഗ്ദാനവും നല്‍കിയാണോ കേരള ലൂക്ക ബ്രാസിയുടെ നീക്കങ്ങള്‍ എന്നറിയില്ല. എഎംഎംഎ പ്രസിഡന്റ്‌ മോഹന്‍ലാലിനെതിരായ ചലച്ചിത്ര പ്രവര്‍ത്തകരുടെ ഭീമ ഹര്‍ജിയും വിവാദങ്ങളുമെല്ലാം ചൂട് പിടിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ആരാണ് ലൂക്ക ബ്രാസി, ആരാണ് ഡോണ്‍ കോര്‍ലിയോണ്‍ എന്നൊക്കെ സങ്കല്‍പ്പിക്കാനും വ്യാഖ്യാനിക്കാനും തീരുമാനിക്കാനുമുള്ള സ്വാതന്ത്ര്യം ഗോഡ്ഫാദര്‍ കണ്ടവര്‍ക്ക് എന്‍എസ് മാധവന്‍ നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍