UPDATES

സിനിമാ വാര്‍ത്തകള്‍

രവീണ ടണ്ഡന്‍ കേന്ദ്ര കഥാപാത്രമാകുന്ന മാതിറിന് സെന്‍സര്‍ ബോഡ് അനുമതി നിഷേധിച്ചു

ഇന്നലെ ബോഡ് അംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രം കണ്ട ശേഷമാണ് അനുമതി നിഷേധിച്ചത്.

രവീണ ടണ്ഡന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാതിര്‍ എന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ അതിപ്രസരമുണ്ട് എന്ന് ആരോപിച്ചാണ് അനുമതി നിഷേധിച്ചത്. ബലാത്സംഗവും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളുമാണ് അഷ്താര്‍ സയിദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രമേയം.

കഴിഞ്ഞ ദിവസം ചിത്രം സ്‌ക്രീന്‍ ചെയ്തുകൊണ്ടിരിക്കെ സെന്‍സര്‍ ബോഡ് അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു. ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റം വരുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സെന്‍സര്‍ ബോഡിന്റെ വിചിത്ര വാദം. ഇന്നലെ ബോഡ് അംഗങ്ങള്‍ വീണ്ടും വീണ്ടും ചിത്രം കണ്ട ശേഷമാണ് അനുമതി നിഷേധിച്ചത്. പ്രധാനമായും ബലാത്സംഗ രംഗങ്ങളിലാണ് സെന്‍സര്‍ ബോഡ് എതിര്‍പ്പുയര്‍ത്തിയത്. ഇതേ കാരണത്താല്‍ പോള്‍ വെരോവന്റെ ഫ്രഞ്ച് ചിത്രം എല്ലിയ്ക്കും ദീപ മേത്തയുടെ അനാട്ടമി ഓഫ് വയലന്‍സിനും ഇന്ത്യയില്‍ പ്രദര്‍ശനാനുമതി നല്‍കില്ലെന്നാണ് സൂചന.

അതേസമയം സെന്‍സര്‍ ബോഡ് എക്‌സാമിനിംഗ് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ മാതിറിന്റെ നിര്‍മ്മാതാക്കള്‍ റിവൈസിംഗ് കമ്മിറ്റിയില്‍ അപ്പീല്‍ നല്‍കും. 21നാണ് ചിത്രം തിയറ്ററുകളിലെത്തേണ്ടിയിരുന്നത്. ഇതുണ്ടാവില്ല എന്നുറപ്പായി. സ്ത്രീ കേന്ദ്രീകൃത ചിത്രമെന്ന് പറഞ്ഞ് അലംകൃത ശ്രീവാസ്തവയുടെ ലിപ്‌സറ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് അനുമതി നിഷേധിച്ചതടക്കം, പഹ്ലജ് നിഹലാനിയുടെ നേതൃത്വത്തിലുള്ള സെന്‍സര്‍ ബോഡ് കൈക്കൊള്ളുന്ന തീരുമാനങ്ങളെല്ലാം വിവാദമാവുകയാണ്.

മാതിര്‍ ട്രെയിലര്‍:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍