UPDATES

സിനിമാ വാര്‍ത്തകള്‍

മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ സിനിമ: ബിയോണ്ട് ദ ക്ലൗഡ്‌സ് ഐഎഫ്എഫ്‌ഐ ഉദ്ഘാടന ചിത്രം

ഇറാന് പുറത്ത് ചിത്രീകരിച്ച മജീദിയുടെ ആദ്യ ചിത്രമാണിത്. വര്‍ഷങ്ങളായി ഈ ചിത്രത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളിലായിരുന്നു എന്ന് മജീദ് മജീദി പറഞ്ഞു.

പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ആദ്യ ഇന്ത്യന്‍ സിനിമ ബിയോണ്ട് ദ ക്ലൗഡ്‌സ് ആണ് ഇത്തവണ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ) ഉദ്ഘാടന ചിത്രം. മലയാളി നടിയും ബോളിവുഡ് ക്യാമറാമാന്‍ കെയു മോഹനന്‌റെ മകളുമായ മാളവിക മോഹനനാണ് പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇഷാന്‍ ഖട്ടര്‍ മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. ഇറാന് പുറത്ത് ചിത്രീകരിച്ച മജീദിയുടെ ആദ്യ ചിത്രമാണിത്. വര്‍ഷങ്ങളായി ഈ ചിത്രത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളിലായിരുന്നു എന്ന് മജീദ് മജീദി പറഞ്ഞു.

ഐഎഫ്എഫ്‌ഐയില്‍ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങില്‍ ചിത്രത്തിന് സംഗീതം നല്‍കിയ എആര്‍ റഹ്മാനും സംഭാഷണങ്ങള്‍ എഴുതിയ വിശാല്‍ ഭരദ്വാജും അടക്കമുള്ളവര്‍ പങ്കെടുക്കും. ഐഎഫ്എഫ്‌ഐ ഉദ്ഘാടന ചടങ്ങില്‍ ഷാരൂഖ് ഖാനായിരിക്കും മുഖ്യാതിഥി. 26 ഫീച്ചര്‍ സിനിമകളാണ് ഇത്തവണ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പിഹു (ഹിന്ദി), ക്ഷിതിജ് (മറാത്തി), കച്ച ലിംബു (മറാത്തി), മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ കാസവ് (മറാത്തി), ഇത്തവണ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ ന്യൂട്ടണ്‍ (ഹിന്ദി) തുടങ്ങിയ ചിത്രങ്ങള്‍ പനോരമയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ജോളി എല്‍എല്‍ബി 2, ബാഹുബലി പോലുള്ള ചിത്രങ്ങള്‍ പനോരമയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും റോട്ടര്‍ദാം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ, സനല്‍കുമാര്‍ ശശിധരന്റെ മലയാള ചിത്രം സെക്‌സി ദുര്‍ഗ പനോരമയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇതിനെതിരെ പ്രതിഷേധവുമായി സനല്‍ രംഗത്തുണ്ടായിരുന്നു. നോണ്‍ ഫീച്ചര്‍ (ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം) കമല്‍ സ്വരൂപിന്റെ പുസ്‌കര്‍ പുരാണ്‍, അമര്‍ കൗശികിന്റെ ആബ, പ്രതീക് വാറ്റ്‌സിന്റെ ആന്‍ ഓള്‍ഡ് മാന്‍ വിത് എനോര്‍മസ് വിംഗ്‌സ്, ലിപിക സിംഗിന്റെ ദ വാട്ടര്‍ഫാള്‍ തുടങ്ങിയ 16 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.

എന്തുകൊണ്ട് ദീപികയ്ക്ക് പകരം മാളവിക?: മജീദ്‌ മജീദി പറയുന്നു…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍