UPDATES

സിനിമാ വാര്‍ത്തകള്‍

‘ആഭാസം’ കാണിക്കാത്ത തീയറ്ററുകളേ, ഇതെന്തൊരാഭാസം? മണികണ്ഠന്‍ ആചാരി ചോദിക്കുന്നു

“പടം കാണാന്‍ തീയറ്ററിലെത്തി. പടമില്ല. ഇതെന്തൊരാഭാസം” എന്നാണ് വെള്ള പോസ്റ്ററില്‍ കറുത്ത സ്‌കെച്ചുകൊണ്ട് എഴുതി മണികണ്ഠന്‍ ഉയര്‍ത്തിക്കാട്ടുന്നത്.

‘ആഭാസം’ അഥവാ ആര്‍ഷ ഭാരത സംസ്‌കാരം എന്ന സിനിമ കാണാന്‍ തീയറ്ററില്‍ ചെന്നപ്പോള്‍ പടം കാണിക്കുന്നില്ലെന്നറിഞ്ഞതിനെ തുടര്‍ന്നുള്ള നിരാശയും അമര്‍ഷവുമാണ് നടന്‍ മണികണ്ഠന്‍ ആചാരി ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്. “പടം കാണാന്‍ തീയറ്ററിലെത്തി. പടമില്ല. ഇതെന്തൊരാഭാസം” എന്നാണ് വെള്ള പോസ്റ്ററില്‍ കറുത്ത സ്‌കെച്ചുകൊണ്ട് എഴുതി മണികണ്ഠന്‍ ഉയര്‍ത്തിക്കാട്ടുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമയ്ക്ക് റിലീസിങ് കേന്ദ്രങ്ങള്‍ കുറവായിരുന്നു. 50 തീയറ്ററുകളാണ് ആദ്യഘട്ടത്തില്‍ പ്രദര്‍ശനാനുമതി നല്‍കിയിരുന്നത്. എന്നാല്‍ പടം റിലീസ് ചെയ്യാന്‍ പറ്റിയത് 25 തീയേറ്ററുകളില്‍ മാത്രമാണെന്ന് സംവിധായകന്‍ ജുബിത്ത് നമ്പ്രാടത്ത് പറയുന്നു. നവാഗതനായ ജുബിത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, റിമ കല്ലുങ്കല്‍, ശീതള്‍ ശ്യാം എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ബസും അതിലെ യാത്രക്കാരും, അവരിലൂടെ സാമൂഹിക പ്രസക്തിയുളള ഒരു ആക്ഷേപ ഹാസ്യവുമായാണ് ആഭാസം പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത് ചിത്രത്തിന്റെ അണിയറ പപ്രവര്‍തത്തകര്‍ പറയുന്നത്. ബസിലെ യാത്രക്കാരായി അലന്‍സിയര്‍, ശീതള്‍ ശ്യാം, ഇന്ദ്രന്‍സ്, സുജിത് ശങ്കര്‍, അഭിജ, സുധി കോപ്പ എന്നിവര്‍ അഭിനയിക്കുന്നു.

പിച്ചൈക്കാരന്‍ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ പ്രസന്ന എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഷാജി സുരേന്ദ്രനാഥിന്റെ വരികള്‍ക്ക് ഊരാളി സംഗീതം ബാന്‍ഡ് സംഗീതം നല്‍കിയിരിക്കുന്നു. ചാര്‍ളി, അങ്കമാലി ഡയറീസ്, വില്ലന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷമീര്‍ മുഹമ്മദാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമായ ആഭാസം കുറേ കാലമായി സോഷ്യല്‍മീഡിയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാണ്. ചിത്രത്തിന്റെ യൂടൂബില് ഇറങ്ങിയ ലിറിക്കല് വീഡിയോ അടക്കമുള്ളവ ശ്രദ്ധേയമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍