UPDATES

സിനിമാ വാര്‍ത്തകള്‍

ബോളിവുഡ് എക്കാലവും കുടുംബ ബിസിനസ്, ഞാന്‍ ആരെയും സുഖിപ്പിക്കാറില്ല: മനോജ് ബാജ്‌പേയ്

മുഖത്തുനോക്കി സത്യം പറയുക എന്നതാണ് തന്റെ രീതിയെന്നും ആരുടേയും “ആസനത്തില്‍ ചുംബിക്കാനോ” റോളുകള്‍ക്ക് വേണ്ടി ആരെയും പുകഴ്ത്താനോ സുഖിപ്പിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മനോജ് ബാജ്‌പേയ് പറഞ്ഞു.

ബോളിവുഡ് എക്കാലവും കുടുംബ ബിസിനസ് ആയിരുന്നെന്ന് നടന്‍ മനോജ് ബാജ്‌പേയ്. പുറത്തുനിന്നെത്തുന്ന നടന്മാര്‍ക്ക് അവസരം നിഷേധിക്കുന്ന കോക്കസുകള്‍ ബോളിവുഡില്‍ എക്കാലവും ശക്തമാണ്. ഇതിനിടയില്‍ ഷാരൂഖ് ഖാനേയും അക്ഷയ് കുമാറിനേയും പോലുള്ള അപൂര്‍വം ചിലര്‍ മാത്രമാണ് പുറത്തുനിന്നെത്തി വലിയ താരങ്ങളായി മാറിയതെന്ന് മനോജ് ബാജ്‌പേയി ചൂണ്ടിക്കാട്ടി. ഒട്ടും മനുഷ്യത്വവും അനുകമ്പയുമില്ലാത്ത സിനിമ ഇന്‍ഡസ്ട്രിയാണിത്. ചില പ്രത്യേക സംവിധായകര്‍ പുറത്തുനിന്നെത്തുന്നവര്‍ക്ക് അവസരം നിഷേധിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നും മനോജ് ബാജ്‌പേയ് ആരോപിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

അഭിനയത്തിലെ മികവിനേക്കാള്‍ ഇന്‍ഡസ്ട്രിക്ക് താല്‍പര്യം സ്വന്തക്കാരെ സംരക്ഷിച്ചുനിര്‍ത്തുന്നതിലാണെന്നും ശരാശരി കഴിവുള്ള സ്വന്തക്കാരെ അവര്‍ അതുല്യ പ്രതിഭകളായി ആഘോഷിക്കുകയാണെന്നും മനോജ് ബാജ്‌പേയ് അഭിപ്രായപ്പെട്ടു. ഷാരൂഖ് ഖാനാണ് ഈ രീതികളെ ആദ്യം പൊളിച്ചത്. അദ്ദേഹം അദ്ദേഹത്തിന് കിട്ടിയ അവസരങ്ങള്‍ നന്നായി ഉപയോഗിച്ചു. ഷാരൂഖ് സ്വയം വളര്‍ന്നുവന്ന രീതിയില്‍ അഭിമാനമുണ്ട്. തനിക്കുള്ള ഇരിപ്പിടം അദ്ദേഹം തന്നെ പണിതു. ഇപ്പോള്‍ നവാസുദീന്‍ സിദ്ദിഖി, രാജ് കുമാര്‍ റാവു, വിക്കി കൗശല്‍ തുടങ്ങിയ മികച്ച നടന്മാര്‍ക്കെല്ലാം നല്ല അവസരങ്ങള്‍ കിട്ടുന്നുണ്ട്. എന്നാല്‍ താന്‍ ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന സമയത്ത് രാം ഗോപാല്‍ വര്‍മയെ പോലെ അപൂര്‍വം ചിലരേ സിനിമ കുടുംബ പാരമ്പര്യമില്ലാത്ത തന്നെ പോലുള്ള നടന്മാരെ സഹായിക്കാന്‍ ഉണ്ടായിരുന്നുള്ളൂ എന്നും മനോജ്‌ ബാജ്പേയ് ഓര്‍ത്തു.

മുഖത്തുനോക്കി സത്യം പറയുക എന്നതാണ് തന്റെ രീതിയെന്നും ആരുടേയും “ആസനത്തില്‍ ചുംബിക്കാനോ” റോളുകള്‍ക്ക് വേണ്ടി ആരെയും പുകഴ്ത്താനോ സുഖിപ്പിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും മനോജ് ബാജ്‌പേയ് പറഞ്ഞു. ഇങ്ങനെ തന്നെയാണ് 24 വര്‍ഷമായി ഹിന്ദി സിനിമ ലോകത്ത് നിലനില്‍ക്കുന്നത്. അതേസമയം ബോളിവുഡില്‍ നടന്മാര്‍ താരങ്ങളെ അപേക്ഷിച്ച് രണ്ടാംതരം പൗരന്മാരാണെന്നും മനോജ് ബാജ്‌പേയ് തുറന്നടിച്ചു.

വായനയ്ക്ക്: https://goo.gl/Md5TE1

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍