UPDATES

വീഡിയോ

ത്രീ ഇഡിയറ്റ്‌സിന് മെക്‌സിക്കന്‍ പതിപ്പ്: ട്രെയ്‌ലര്‍ കാണാം

ആമിര്‍ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അല്‍ഫോണ്‍സോ ഡോസലും മാധവന്റെ കഥാപാത്രത്തെ ക്രിസ്റ്റ്യന്‍ വാര്‍കേസും ശര്‍മ്മന്‍ ജോഷി ചെയ്ത വേഷത്തില്‍ ജര്‍മ്മന്‍ വാല്‍ഡസുമാണ് അഭിനയിക്കുന്നത്.

ആമിര്‍ ഖാന്‍, മാധവന്‍, ശര്‍മ്മന്‍ ജോഷി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച രാജ്കുമാര്‍ ഹിരാനിയുടെ മെഗാഹിറ്റ് ചിത്രം ത്രീ ഇഡിയറ്റ്സിന്‍റെ മെക്‌സിക്കന്‍ റീമേക്ക് വരുന്നു. ത്രീ ഇഡിയറ്റ്‌സ് ഇനി സ്പാനിഷില്‍ സംസാരിക്കും. ‘ത്രീ ഇഡിയോട്ടാസ്’ എന്നാണ് ചിത്രത്തിന്‍റെ പേര്. കാര്‍ലോസ് ബൊലാഡോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ആമിര്‍ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തെ അല്‍ഫോണ്‍സോ ഡോസലും മാധവന്റെ കഥാപാത്രത്തെ ക്രിസ്റ്റ്യന്‍ വാര്‍കേസും ശര്‍മ്മന്‍ ജോഷി ചെയ്ത വേഷത്തില്‍ ജര്‍മ്മന്‍ വാല്‍ഡസുമാണ് അഭിനയിക്കുന്നത്. കരീന കപൂര്‍ ചെയ്ത കഥാപാത്രമായി അഭിനയിക്കുന്നത് മാര്‍ത്ത ഹിഗറേഡയാണ്.

നേരത്തെ വിക്കി ഡോണര്‍, എ വെനസ്‌ഡേ, ജബ് വി മെറ്റ് തുടങ്ങിയ ചിത്രങ്ങള്‍ ഹോളിവുഡില്‍ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹോളിവുഡിന് പുറത്തുള്ള സിനിമാ ഇന്‍ഡസ്ട്രികളില്‍ ഇന്ത്യന്‍ സിനിമകള്‍ റീ മേക്ക് ചെയ്യപ്പെടുന്നത് അപൂര്‍വമായിരിക്കും. മെക്‌സിക്കോയില്‍ നിന്നുള്ള ത്രീ ഇഡിയറ്റ്‌സിന്റെ ട്രെയ്‌ലര്‍ കാണാം.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍