UPDATES

സിനിമാ വാര്‍ത്തകള്‍

ഓസ്കര്‍ 2018: ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം, ഗില്ലര്‍മോ ടോറോ സംവിധായകന്‍, ഗാരി ഓള്‍ഡ്‌മാന്‍ നടന്‍, ഫ്രാന്‍സെസ് മക്ഡര്‍മണ്ട് നടി

മികച്ച ശബ്ദ മിശ്രണത്തിനും ശബ്ദ സംയോജനത്തിനും വിഷ്വല്‍ എഡിറ്റിംഗിനുമുള്ള പുരസ്‌കാരങ്ങളാണ് രണ്ടാം ലോക യുദ്ധ പശ്ചാത്തലത്തിലുള്ള ഡണ്‍കിര്‍ക്ക് നേടിയത്.

90ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ ദ ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രം. ദ ഷേപ്പ് ഓഫ് വാട്ടറിലൂടെ ഗില്ലര്‍മോ ദെല്‍ ടോറോ മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ത്രീ ബില്‍ ബോര്‍ഡിലൂടെ ഫ്രാന്‍സെസ് മക്‌ഡോര്‍മെന്റ് ആണ് മികച്ച നടി. വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജീവിതം പറഞ്ഞ ഡാര്‍ക്കസ്റ്റ് അവറില്‍ ചര്‍ച്ചിലായി അഭിനയിച്ച ഗാരി ഓള്‍ഡ്‌മാനാണ് മികച്ച നടന്‍. ക്രിസ്റ്റഫര്‍ നോളന്റെ ഡണ്‍കിര്‍ക്കിന് മൂന്ന് പുരസ്‌കാരങ്ങളാണ് കിട്ടിയത് – മികച്ച ശബ്ദ മിശ്രണത്തിനും ശബ്ദ സംയോജനത്തിനും വിഷ്വല്‍ എഡിറ്റിംഗിനുമുള്ള പുരസ്‌കാരങ്ങളാണ് രണ്ടാം ലോക യുദ്ധ പശ്ചാത്തലത്തിലുള്ള ഡണ്‍കിര്‍ക്ക് നേടിയത്. വലിയ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് ഡണ്‍കിര്‍ക്ക്.

ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സൈഡ് എ ഡബ്ബിംഗ്, മിസോറി എന്ന ചിത്രത്തിലൂടെ സാം റോക്ക്‌വെല്‍ മികച്ച സഹനടനായി. മികച്ച സഹനടിക്കുള്ള പുരസ്‌കാരം അലിസണ്‍ ജാനിക്കാണ്. ഐ, ടോന്യ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അലിസണ്‍ ജാനി പുരസ്‌കാരം നേടിയത്. ചിലിയില്‍ നിന്നുള്ള എ ഫന്റാസ്റ്റിക് വുമണ്‍ ആണ് മികച്ച വിദേശ ചിത്രം. ലോസ് ഏഞ്ചലസിലെ ഡോള്‍ബി തീയറ്ററിലാണ് പുരസ്കാര വിതരണം. അന്തരിച്ച നടി ശ്രീദേവിയെ ചടങ്ങില്‍ ആദരിച്ചു.

മറ്റ് പുരസ്കാരങ്ങള്‍:

തിരക്കഥ: ജോര്‍ദാന്‍ പീല്‍ (ഗെറ്റ് ഔട്ട്‌)
ഛായാഗ്രഹണം-റോജര്‍ എ ഡീക്കിന്‍സ് (ബ്ലേഡ് റണ്ണര്‍ 2049)
അവലംബിത തിരക്കഥ: ജെയിംസ് ഐവറി (കോള്‍ മീ ബൈ യുവര്‍ നെയിം)
ഡോക്യുമെന്ററി (ഫീച്ചര്‍): ഇക്കാറസ് (ബ്രയാന്‍ ഫോഗല്‍, ഡാന്‍ കോഗന്‍)
ഡോക്യുമെന്ററി (ഷോര്‍ട്ട് സബ്ജക്റ്റ്): ഹെവന്‍ ഇസ് എ ട്രാഫിക് ജാം ഓണ്‍ ദി 405
ഹ്രസ്വചിത്രം (ലൈവ് ആക്ഷന്‍): ദി സൈലന്റ് ചൈല്‍ഡ്
അനിമേറ്റഡ് ചിത്രം (ഫീച്ചര്‍): കൊക്കോ
അനിമേറ്റഡ് ഷോര്‍ട്ട് ഫിലിം: ഡിയര്‍ ബാസ്‌ക്കറ്റ് ബോള്‍ (ഗ്‌ളെന്‍ കീന്‍, കോബ് ബ്രയാന്റ്)
വിഷ്വല്‍ എഫക്റ്റ്‌സ്: ബ്ലേഡ് റണ്ണര്‍ 2049
സംഗീതം (ഒറിജിനല്‍ സ്‌കോര്‍): അലക്‌സാണ്‍ഡ്രെ ഡെസ്പ്ലാംഗ് (ദ ഷേപ്പ് ഓഫ് വാട്ടര്‍)
സംഗീതം (ഒറിജിനല്‍ സോംഗ്): കൊക്കോയിലെ റിമംബര്‍ മി
വസ്ത്രാലങ്കാരം: മാര്‍ക്ക് ബ്രിഡ്ജസ് (ഫാന്റം ത്രെഡ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍