“നിങ്ങള്‍ വേണമെങ്കില്‍ ചിത്രം കാണരുതെന്ന് ആളുകളെ ഉപദേശിച്ചുകൊള്ളൂ. പക്ഷെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന കോടതി ഉത്തരവില്‍ മാറ്റമില്ല. അത് അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്” – ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് വ്യക്തമാക്കി.
സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് പ്രദര്‍ശിപ്പിക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കിയേ തീരൂ എന്ന് സുപ്രീംകോടതി. ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളോടാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. “നിങ്ങള്‍ വേണമെങ്കില്‍ ചിത്രം കാണരുതെന്ന് ആളുകളെ ഉപദേശിച്ചുകൊള്ളൂ. പക്ഷെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന കോടതി ഉത്തരവില്‍ മാറ്റമില്ല. അത് അനുസരിക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്” – ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബഞ്ച് വ്യക്തമാക്കി.
ചിത്രത്തിനെതിരായ അക്രമങ്ങളും ഭീഷണിയുമായി രംഗത്തുള്ള കര്‍ണിസേന അടക്കമുള്ള രജപുത്ര – ഹിന്ദുത്വ സംഘടനകളും ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രജപുത്ര രാജ്ഞിയായിരുന്ന റാണി പദ്മിനിയെ (പദ്മാവതി) അപമാനിക്കുന്നതാണ് ചിത്രമെന്നും നിരവധി പേരുടെ വികാരം വ്രണപ്പെട്ടിരിക്കുകയാണെന്നുമുള്ള കര്‍ണിസേനയുടെ വാദം കോടതി അംഗീകരിച്ചില്ല. നിങ്ങള്‍ തന്നെ കുഴപ്പമുണ്ടാക്കി അതിന്റെ പേരില്‍ കോടതിയിലേയ്ക്ക് വരുകയാണെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് കുറ്റപ്പെടുത്തി. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുമ്പ് വിദഗ്ധര്‍ ചിത്രം കണ്ടിട്ടുണ്ടെന്നും സിനിമയില്‍ ഡിസ്‌ക്ലെയ്മര്‍ വച്ചിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും ചിത്രം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ചിത്രം തീയറ്ററുകളിലെത്തും.