UPDATES

സിനിമാ വാര്‍ത്തകള്‍

ഒരു കട്ടുമില്ല, പദ്മാവതിക്ക് ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്; ഡിസംബര്‍ ഒന്നിന് റിലീസ്

ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ബ്രിട്ടനില്‍ ഇറക്കേണ്ടതില്ലെന്നാണ് സഞ്ജയ് ലീല ബന്‍സാലിയുടേയും നിര്‍മ്മാതാക്കളുടേയും തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി, തീവ്രഹിന്ദുത്വ സംഘടനകളുടേയും ബിജെപിയുടേയും വിലക്കിനെ തുടര്‍ന്ന് ഇന്ത്യയില്‍ തീയറ്ററുകളിലെത്തുമോ എന്ന ആശങ്ക തുടരുന്നതിനിടെ ബ്രിട്ടനില്‍ ചിത്രം ഡിസംബര്‍ ഒന്നിന് തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമായി. ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം ക്ലാസിഫിക്കേഷന്‍ (ബിബിഎഫ്‌സി) എന്ന ബ്രിട്ടീഷ് സെസര്‍ ബോര്‍ഡ് ഒരു കട്ട് പോലുമില്ലാതെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്. എന്നാല്‍ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് ബ്രിട്ടനില്‍ ഇറക്കേണ്ടതില്ലെന്നാണ് സഞ്ജയ് ലീല ബന്‍സാലിയുടേയും നിര്‍മ്മാതാക്കളുടേയും തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

രജപുത്ര റാണി പദ്മാവതിയും ഡല്‍ഹി സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചരിത്രം വളച്ചൊടിച്ച് വ്യാഖ്യാനം നടത്തി എന്ന് ആരോപിച്ചാണ് കര്‍ണി സേന അടക്കമുള്ള സംഘടനകള്‍ രംഗത്തുള്ളത്. പിന്നീട് പിന്തുണയുമായി ബിജെപി രംഗത്തെത്തുകയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്‌ എന്നിവ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ചിത്രത്തിന്‍റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിട്ടുണ്ടെങ്കിലും സെന്‍സര്‍ ബോര്‍ഡ് ഇതുവരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടില്ല.

Avatar

ഫിലിം ഡെസ്‌ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍