UPDATES

സിനിമാ വാര്‍ത്തകള്‍

“കങ്കണ അടിവസ്ത്രമിടുന്നതും ഇടാത്തതും അവരുടെ കാര്യം”: സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പഹലജ് നിഹലാനി

അഞ്ച് വര്‍ഷം അവരെ ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. ഐ ലവ് യു ബോസിലൂടെയാണ് കങ്കണ ശ്രദ്ധിക്കപ്പെട്ടത്.

തന്റെ പ്രൊഡക്ഷനിലുള്ള ഐ ലവ് യു ബോസ് എന്ന സിനിമയ്ക്കായി നടി കങ്കണ റാണട്ടിനോട് അടിവസ്ത്രങ്ങള്‍ ധരിക്കാതെ ഫോട്ടോ ഷൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു എന്ന ആരോപണം തള്ളി സെന്‍സര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പഹലജ് നിഹലാനി. കങ്കണ നുണ പറയുകയാണ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിഹലാനി ആരോപിച്ചു.

കങ്കണ അവസരങ്ങളില്ലാതെ കഷ്ടപ്പെട്ടിരുന്ന കാലത്ത് അവരെ സഹായിച്ചിട്ടുണ്ട്. ഐ ലവ് യു ബോസില്‍ കങ്കണയെ ഇന്‍ട്രൊഡ്യൂസ് ചെയ്തു. മൂന്ന് സിനിമകള്‍ക്ക് കരാറൊപ്പിട്ടു. അഞ്ച് വര്‍ഷം അവരെ ആരും തിരിഞ്ഞുനോക്കിയിരുന്നില്ല. ഐ ലവ് യു ബോസിലൂടെയാണ് കങ്കണ ശ്രദ്ധിക്കപ്പെട്ടത്.

ഫോട്ടോഷൂട്ട് സംബന്ധിച്ച വാര്‍ത്ത പത്രങ്ങളില്‍ വന്നതാണ്. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്തെങ്കിലും കാര്യം ചെയ്യാനായി കങ്കണയെ നിര്‍ബന്ധിച്ചിട്ടില്ല. അവര്‍ അടിവസ്ത്രങ്ങള്‍ ഇടുന്നുണ്ടോ, ഇല്ലേ എന്നൊന്നും ഞാന്‍ നോക്കേണ്ട കാര്യമില്ല. ഫോട്ടോഷൂട്ട് നടക്കുന്ന സ്ഥലത്ത് പോലും ഞാനുണ്ടായിരുന്നില്ല. ഇതില്‍ മറച്ചുവയ്ക്കാന്‍ യാതൊന്നുമില്ല.

ഐ ലവ് യു ബോസ് സോഫ്റ്റ് പോണ്‍ സിനിമയായിരുന്നില്ല. അമിതാഭ് ബച്ചനേയും ഋഷി കപൂറിനേയും സമീപിച്ച എനിക്ക് എങ്ങനെ പോണ്‍ സിനിമയുണ്ടാക്കാനാകും. ഇത്തരം സെക്‌സ് സീനുകളുള്ള സിനിമകളൊന്നും ഞാന്‍ നിര്‍മ്മിച്ചിട്ടില്ല. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇത്തരം ആരോപണങ്ങളുമായി കങ്കണ മുന്നോട്ട് വരുന്നതെന്തിനാണ് എന്നും പഹലജ് നിഹലാനി ചോദിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍